സീരിയൽ മുഴുവൻ കാണും. പക്ഷെ എന്റെ സീൻ വരുമ്പോ ഇതാ അവസ്ഥ, വീഡിയോ പങ്കുവെച്ച് ജിഷിൻ മോഹൻ

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും.

വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്.നടൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധേയമാകാറുമുണ്ട്. കുടുംബത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇടക്ക് രസകരമായ പോസ്റ്റുകളും ജിഷിൻ കുറിക്കാറുണ്ട്. ഇപ്പോൾ ജിഷിൻ പങ്കുവെച്ച ഒരു കുറിപ്പും ചിത്രവുമാണ് ശ്രദ്ധ നേടുന്നത്.

എന്റെ ഒരു ഗംഭീര സീൻ നടക്കുമ്പോൾ വീട്ടിലിരുന്ന് അത് കാണുന്ന എന്റെ അവസ്ഥ. സീരിയൽ മുഴുവൻ കാണും. പക്ഷെ എന്റെ സീൻ വരുമ്പോ ഇതാ അവസ്ഥ. ഇതിലും ഗതികെട്ടവൻ വേറെ ആരെങ്കിലും ഉണ്ടാകുമോ കർത്താവേ . അതല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നാണല്ലോ. ഇനിയിപ്പോ സാജൻ ചേട്ടന്റെ വീട്ടിലെ അവസ്ഥയൊക്കെ എങ്ങനെയാണാവോ എന്നാണ് രസകരമായ വീഡിയോയ്ക്ക് ജിഷിന് പങ്കിട്ട ക്യാപ്‌ഷൻ.