ഹമാസ് ഭീകരര്‍ കലര്‍പ്പില്ലാത്ത പൈശാചികരാണെന്ന് ജോ ബൈഡന്‍

ന്യൂയോര്‍ക്ക്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ ഫലമായി ഗാസയിലുണ്ടായ മാനുഷിക പ്രതിസന്ധി നേരുടുന്നതിനാണ് മുന്‍ഗണനയെന്ന് യുഎസ് പ്രസിഡന്റെ ജോ ബൈഡന്‍. ഹമാസ് ഭീകരര്‍ കലര്‍പ്പില്ലാത്ത പൈശാചികരാണെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഖ്വയ്ദയെ ഹമാസ് പരിശുദ്ധരാക്കുന്നുവെന്നും ആക്രണണത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞപ്പോഴാണ് എത്ര ഭയാനകമാണ് യുദ്ധമെന്ന് തിരിച്ചറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയവരെ ഇസ്രയേലുമായി സഹകരിച്ച് മോചിപ്പിക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണെന്നും 27 അമേരിക്കക്കാര്‍ ഉള്‍പ്പെടെ ആയിരം നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗാസയിലെ മാനുഷിക പ്രതിസന്ധി അടിയന്തരമായി നേരിടുന്നതിനാണ് മുന്‍ഗണന. ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഭൂരിപക്ഷം വരുന്ന പലസ്തീനികള്‍ക്കും ബന്ധമില്ല.

അവരുടെ പ്രവര്‍ത്തനഫലമായി ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത് ഞങ്ങള്‍ക്ക് കാണാതെ പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് പറഞ്ഞത് പോലെ അമേരിക്ക ഇസ്രയേലിനൊപ്പം തന്നെ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.