സീനിയേഴ്സ് ഉണ്ടായിരുന്നെങ്കിൽ ചെയ്യാനൊരു മടി തോന്നിയേനേ- ജ്യോത്സന

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്സന. മലയാളത്തിലെ പിന്നണി ഗായകർക്ക് ഇടയിൽ ശ്രദ്ധേയയാണ് ജ്യോത്സന. 2002ൽ പ്രണയമണി തൂവൽ എന്ന ചിത്രത്തിൽ പിന്നണി പാടിക്കൊണ്ടാണ് മലയാള സിനിമയിലേക്കുള്ള ജ്യോത്സനയുടെ അരങ്ങേറ്റം. എന്നാൽ താരത്തെ ഏറെ ശ്രദ്ധേയമാക്കിയത് നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനമാണ്. പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങൾ താരം ആലപിച്ചു. നിരവധി ആൽബങ്ങളിലും പാടി.

എറണാകുളം സ്വദേശിയും ഐടി ജീവനക്കാരനുമായ ശ്രീകാന്താണ് ജ്യോത്സ്‌നയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. 2010ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോളിതാ സൂപ്പർ ഫോർ പരിപാടിയിൽ ഡാൻസ് കളിച്ചതിനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകൾ,

സൂപ്പർ ഫോർ സീനിയേഴ്‌സിന്റെ ഫൈനലിൽ ഡാൻസ് ചെയ്യേണ്ടി വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. ഷൂട്ടിന് ചെന്നപ്പോഴാണ് വിധി കർത്താക്കളുടെ ഇൻട്രോ സീനിലൂടെയാണെന്ന് അറിഞ്ഞത്. എനിക്ക് സത്യത്തിൽ ഡാൻസ് ചെയ്യാൻ വലിയ ഇഷ്ടമാണ്. അത്യാവശ്യം പഠിച്ചിട്ടുമുണ്ട്. പക്ഷേ ഡാൻസ് ചെയ്യാനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല. പ്ലസ് ടു ആയപ്പോഴെക്കും ഞാൻ പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്നിരുന്നു. പിന്നെ പ്രൊഫഷണൽ ഗായികയായി. അപ്പോൾ പിന്നെ ഡാൻസിന് സാധ്യതയില്ലല്ലോ. വീട്ടിൽ കസിൻസിനൊപ്പം ചേരുമ്പോൾ എതെങ്കിലും ഡാൻസ് പരിപാടികൾ ഉണ്ടെങ്കിൽ കൊറിയോഗ്രാഫി ചെയ്യാനൊക്കെ ഞാനാകും’ മുമ്പിൽ

‘അവിടെ പൊതുവേ പൊസിറ്റീവായിട്ടുള്ള വൈബ് ആണ്. വിധു, സിത്തു, റിമി, മിഥുൻ തുടങ്ങി ടീമിലുള്ളത് മുഴുവൻ നമ്മുടെ സുഹൃത്തുക്കൾ തന്നെയാണ്. സീനിയേഴ്‌സ് ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പണി പാളിയേനെ. ഇതെല്ലാം ചെയ്യാൻ എനിക്ക് ചെറിയൊരു മടിയോ ചമ്മലോ തോന്നുമായിരുന്നു. പക്ഷേ ഞങ്ങൾ എല്ലാവരും സുഹൃത്തുക്കൾ ആയത് കൊണ്ട് അങ്ങനൊരു മടി തോന്നിയില്ല’. അങ്ങനെയാണ് ഡാൻസ് ചെയ്യുന്നത്. ഇത്രയും നല്ല അഭിപ്രായങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നെ വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ നോക്കാൻ എനിക്ക് പേടിയാണ്. ഞാൻ ആ ഭാഗത്തേക്ക് പോലും പോവാറില്ലെന്നാണ് ജ്യോത്സന വ്യക്തമാക്കുന്നത്.

2002ൽ പുറത്തിറങ്ങിയ പ്രണയമണിതൂവൽ എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ് മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് ജ്യോത്സന എത്തുന്നത്. നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനം ഗായികയുടെ കരിയറിലെ വഴിത്തിരിവായി. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്.