ഒരുപാടു കണ്ടതാണ്; കോടിയേരിക്ക് മറുപടിയുമായി കെ.എം മാണി

കോട്ടയം: ഉപതെരഞ്ഞെടുപ്പിന് എപ്പോൾ വേണമെങ്കിലും കേരള കോൺഗ്രസ് തയ്യാറാണെന്ന് കെ.എം.മാണി. എത്ര ഉപതെരഞ്ഞെടുപ്പുകൾ കേരളാകോൺഗ്രസ് കണ്ടിരിക്കുന്നു . കോടിയേരിയുടെ വേഷം കയ്യിലിരിക്കട്ടെയെന്നും മാണി പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് ടി.വി.എബ്രഹാം അനുസ്മരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പി.ജെ.ജോസഫ്, കെ.ഫ്രാൻസിസ് ജോർജ്, പി.സി.തോമസ് എന്നിവരും പങ്കെടുത്തു. കോട്ടയത്ത് ഉപതിരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫും കേരള കോൺഗ്രസും തയാറുണ്ടോയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം ചോദിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ‌ സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയാണു ജോസ് കെ.മാണി രാജ്യസഭയിലേക്കു മാറുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.

ഒരു തെരഞ്ഞെടുപ്പിനേയും കേരള കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് ജോസ് കെ.മാണിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.