ഉമ്മന്ചാണ്ടിയല്ല രാഹുല്‍ ഗാന്ധി വന്നാലും നേമം ബിജെപിയുടെ ഉരുക്കുകോട്ട;കെ സുരേന്ദ്രന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്.ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കാന്‍ തയ്യാറാവട്ടെ. ഉമ്മന്‍ ചാണ്ടിയല്ല, രാഹുല്‍ ഗാന്ധി വന്നാലും നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ നേമം ബി.ജെ.പി നിലനിര്‍ത്തും. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കട്ടെ എന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.നിലവിലെ നേമം എം.എൽ.എ ആയ ഒ രാജ ഗോപാൽ ഇനി മൽസരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.ഇതോടെ ബിജെപിയുടെ ഏറ്റവും താര മൂല്യം ഉള്ള നേതാവു തന്നെ ആയിരിക്കും ഇവിടെ മൽസരിക്കുക. കെ.സുരേന്ദ്രൻ, പി.കെ കൃഷ്ണദാസ്, ശ്രീധരൻ പിള്ള, എം.ടി രമേശ് എന്നിവരുടെ പേരുകളാണ്‌ ഈ സീറ്റിൽ ചർച്ചയാകുന്നത്. ഇതിനിടെ പാർട്ടിയിലെ തർക്കങ്ങൾ അവസാനിപ്പിച്ച് ശോഭാ സുരേന്ദ്രൻ ഇവിടെ മൽസരിക്കാനും നീക്കം നടത്തുന്നു.

നേമത്ത് 2016ൽ ഒ രാജഗോപാലിനു 67813 വോട്ടുകളാണ്‌ ലഭിച്ചത്. പോൾ ചെയ്തതിന്റെ 47.46ശതമാനം വരും ഇത്. തൊട്ടടുത്ത ഇടത് സ്ഥാനാർഥിക്ക് 59142 വോട്ടുകളും ലഭിച്ചിരുന്നു. യു.ഡി.എഫ് ബഹുദൂരം പിന്നിലായിരുന്നു