കേരളത്തിൽ ബിജെപി മുന്നേറുന്ന സ്ഥലങ്ങളിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെന്ന് കെ സുരേന്ദ്രൻ

കൊച്ചി. കേരളത്തില്‍ ബിജെപി മുന്നേറുന്ന സ്ഥലങ്ങളില്‍ എല്ലാം സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണെന്ന് കെ സുരേന്ദ്രന്‍. ഇത്തരം ഒരു ധാരണ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലില്ലെന്ന് കെസി വേണുഗോപാലും സീതാറാം യച്ചൂരിയും ആവര്‍ത്തിക്കുന്നത് സാധാരണക്കാരായ ആളുകളെ കബളിപ്പിക്കുന്നതിനാണ്. 2024ലും ഇത്തരം ധാരണകളും ഉണ്ടാകും.

തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐക്കാര്‍ ഏറെ പിന്നിലാകുന്നത് സിപിഎം വോട്ട് മറിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയില്ലെങ്കില്‍ ഇന്ത്യയില്‍ കേരളം മില്ലെന്നാണോ സാധാരണക്കാര്‍ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ബംഗാളില്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. അവരെ അവിടെ രക്ഷിക്കാന്‍ ബിജെപി മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശതാല്‍പര്യത്തിന് വേണ്ടിയല്ല പ്രതിപക്ഷ സഖ്യം വഞ്ചനയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അഴിമതികള്‍ മറച്ച് വയ്ക്കുവനാണ് സഖ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവിടെ സഖ്യമില്ലെന്നാണ് പറയുന്നത് ബാക്കി എല്ലാ സ്ഥലത്തും സഖ്യമുണ്ടെന്നും.