നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസിനസുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. കൊവിഡ് പശ്ചാത്തലത്തില്‍ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയിലെ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

ഹോം ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിന്റെ ഉടമയാണ് ഗൗതം. മുംബൈയിൽ സ്ഥിരതാമസമാക്കിയ പഞ്ചാബി കുടുംബത്തിലെ അംഗമാണ് കാജൽ ഈ മാസാദ്യമാണ് തന്‍റെ വിവാഹക്കാര്യം കാജല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡ് പശ്ചാത്തലം വിവാഹച്ചടങ്ങിന്‍റെ സന്തോഷത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും പുതിയ ജീവിതം ആരംഭിക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്ന് കാജല്‍ കുറിച്ചിരുന്നു.

നടിയുടെ ഹൽദി ചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ കാജലിന്റെ ഫാൻസ്‌ പല പേജുകളിലായി ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വിവാഹക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിനു പിന്നാലെ ഹല്‍ദി, മെഹന്ദി ചടങ്ങുകളുടെയടക്കം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ കാജല്‍ പങ്കുവച്ചിരുന്നു. മുംബൈ സ്വദേശിയായ കാജല്‍ അഗര്‍വാള്‍ ക്യൂന്‍ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുപ്പാക്കി, ജില്ല, വിവേകം, മെര്‍സല്‍ എന്നീ വിജയചിത്രങ്ങളിലൊക്കെ കാജല്‍ അഭിനയിച്ചിരുന്നു.

ദസറ ആഘോഷങ്ങളിൽ കാജലും ഗൗതമും ഇത്തവണ ഒന്നിച്ചാണ് പങ്കെടുത്തത്. നടിയുടെ മെഹന്ദി ചടങ്ങിന്റെ ചിത്രങ്ങളും വൻ ഹിറ്റായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ വിവാഹ വാർത്ത കാജൽ ഒരു പ്രസ്താവനയിലൂടെ അറിയിക്കുകയാണ് ചെയ്തത്