മകളുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ്കുമാറും

ബിന്ദുപണിക്കരും സായ് കുമാറും മലയാള സിനിമയിലെ താരദമ്പതികളാണ്.ഇരുവരുടെയും രണ്ടാം വിവാഹമാണ്.ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്.2019 ഏപ്രിൽ 10 നാണു ഇരുവരും വിവാഹിതരായത്.സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. 2009 ൽ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്.

ഡബസ്മാഷ് വീഡിയോകളിലൂടെ ബിന്ദു പണിക്കർക്കൊപ്പം എത്താറുള്ള കല്യാണി ഇതിനകം തന്നെ ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. ടിക്ടോക് ഇപ്പോൾ ലഭ്യമല്ലെങ്കിലും അരുന്ധതി ഇൻസ്റ്റഗ്രാമിൽ സജീവമാണ്.

ഇപ്പോളിതാ 21-ാം ജന്മദിനം ആഘോഷിച്ച ചിത്രങ്ങളാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത്. കല്യാണിക്കും അമ്മയ്ക്കും അച്ഛനും പുറമെ കല്യാണിയുടെ കൂട്ടുകാരും ചേർന്നായിരുന്നു ആഘോഷം. കല്യാണിയുടെ പിറന്നാൾ കഴിഞ്ഞിട്ട് കുറച്ചുനാളുകളായി പക്ഷെ ഇപ്പോഴാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.