ബലാത്സംഗ ആരോപണത്തിനു പിന്നിൽ ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥന്‍ ; കമല്‍

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ നായിക വാ​ഗ്ദാനം നൽകി യുവ നടിയെ പീഡിപ്പിച്ചന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. നിരവധിയാളുകൾ ഇതുമായി ബന്ധപ്പെട്ട് കമലിനെതിരെ രം​ഗത്തെത്തി. ബലാത്സംഗ ആരോപണം കമൽ നിഷേധിച്ചു. ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ചില ആഭ്യന്തര കലഹങ്ങള്‍ മൂലം അദ്ദേഹം സ്ഥാനം ഉപേക്ഷിച്ചിരുന്നു.

ഒരു വര്‍ഷം മുമ്പ് ലഭിച്ച നിയമപരമായ അറിയിപ്പിനെക്കുറിച്ച്‌ എന്റെ അഭിഭാഷകനും മുന്‍ ജീവനക്കാരനും മാത്രമേ അറിയൂ. എന്നിരുന്നാലും, അദ്ദേഹമാണ് ഇതിന് പിന്നിലെന്ന് തെളിയിക്കാന്‍ ഇപ്പോള്‍ മതിയായ തെളിവുകള്‍ എന്റെ പക്കലില്ല’അദ്ദേഹം പറയുന്നു. വാർത്ത അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. ഇത് തനിക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണമാണെന്ന് തോന്നുന്നുവെന്നും കമല്‍ വ്യക്തമാക്കി.

അതേസമയം, തന്റെ മതം കാരണം ഒരു ചാനല്‍ ആക്രമിക്കുന്നുവെന്ന് തനിക്ക് തോന്നുന്നുവെന്നും സംവിധായകന്‍ പറയുന്നു. ‘അവര്‍ എന്നെ കമലുദ്ദീന്‍ മുഹമ്മദ് മജിദ് എന്നാണ് വിളിക്കുന്നത്. മലയാള സിനിമയ്ക്ക് കമലുദ്ദീനില്ല, കമല്‍ മാത്രമേ അറിയൂ. എന്തുകൊണ്ടാണ് കേസ് ഫയല്‍ ചെയ്യാത്തത്? എന്തുകൊണ്ടാണ് നടി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇടാത്തത്? എന്റെ സിനിമകളുടെ കാസ്റ്റിംഗ് ചെയ്യുന്നത് കാസ്റ്റിംഗ് ടീമിലൂടെയും അസോസിയേറ്റിലൂടെയുമാണ്’-അദ്ദേഹം ചോദിക്കുന്നു.