അന്ന് സഹതാരത്തിന്റെ കുട്ടി, ഇന്ന് ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകൾ, വൈറലായി ചിത്രം

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

കാവ്യ മാധവന് ഒപ്പമുള്ള ദിലീപിന്റെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഏതോ ഒരു സിനിമയുടെ ലൊക്കേഷനിൽ മഞ്ജുവിന് ഒപ്പം വന്നതാണ് കൈ കുഞ്ഞ് ആയിരുന്ന മീനാക്ഷി. അവിടെ വച്ച് കാവ്യ മീനാക്ഷിയെ എടുത്ത് കൊഞ്ചിക്കുമ്പോൾ എടുത്ത ഫോട്ടോ ആണ് ഇപ്പോൾ വൈറലാവുന്നത്. കാവ്യയുടെ പേരിലുള്ള ഫാൻ പേജുകളിലാണ് ചിത്രം വൈറലാവുന്നത്. കാവ്യ മീനാക്ഷിയെ എടുത്ത് നിൽക്കുന്ന ഫോട്ടോയും, മഹാ ലക്ഷ്മിയെ എടുത്ത് നിൽക്കുന്ന ഫോട്ടോയും ആണ് ആരാധകർ പങ്കുവയ്ക്കുന്നത്. ‘മീനൂട്ടിയ്ക്ക് ഒപ്പവും മാമാട്ടിയ്ക്ക് ഒപ്പവും’ എന്നാണ് ക്യാപ്ഷൻ.

കാവ്യയുടെ നീലേശ്വരത്തുള്ള വീടിന്റെ അവസ്ഥയും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഒരു വ്‌ലോഗറാണ് കാവ്യ ജനിച്ച് വളർന്ന വീടിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്ന് കാട്ടുന്നത്. ഇടിഞ്ഞ് കൊഴിഞ്ഞ് കാടുകയറി ആരും തിരിഞ്ഞു നൊക്കാതെ വളരെ ശോചനീയമായ അവസ്ഥയിലാണ് വീടുള്ളത്.

എന്നാൽ സമീപത്തുള്ള വ്യക്തി ഇപ്പോൾ അയാളുടെ കടയിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിച്ചു വെയ്ക്കുന്ന സ്റ്റോർ റൂമായി സൂക്ഷിക്കുകയാണ്. ജന്നലുകളും ചുമരുകളുമെല്ലാം ഇടിഞ്ഞ് പോയ അവസ്ഥയിലാണ്. രണ്ട് ബെഡ്‌റൂമുകളും അടുക്കളയും ഹാളും സിറ്റ് ഔട്ടുമെല്ലാമുള്ള ഈ വീട് അന്നത്തെ വലിയ വീടുകളിൽ ഒന്നായിരുന്നു.

സിനിമയിലേയ്ക്ക് സജീവമായതോടെയാണ് കാവ്യയും കുടുംബവും ഈ വീട് ഉപേഷിച്ച് കൊച്ചിയിലേയ്ക്ക് ചേക്കിറിയത്. എന്നാൽ പിന്നീട് ഈ വീടിലേയ്ക്ക് തിരിഞ്ഞു നോക്കാത്തതിനാലും കാലപ്പഴക്കം കൊണ്ടും നശിച്ചു പോകുകയായിരുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് കണ്ടിട്ട് വളരെ സങ്കടം തോന്നുവെന്നാണ് ഒരാളുടെ കമന്റ്.കാവ്യയെ ഇഷ്ടപ്പെടുന്ന ഒരു പാട് ആരാധകരുണ്ട് , അവർക്കെല്ലാം ഇഷ്ടമാകും ഈ വീഡിയോ , പലപ്പൊഴും നീലേശ്വരം വഴി കടന്നുപോയപ്പോൾ മനസിൽ ആഗ്രഹിച്ച കാര്യമാണ് കാവ്യ ജനിച്ചു വളർന്ന വീട് കാണണമെന്ന് , ഇപ്പോൾ അത് സാധിച്ചു. എനിക്ക് വീട് കണ്ടപ്പോൾ സങ്കടം വന്നു സൂപ്പർ വീട് ഒരു വീട് ഇല്ലത്തവർ എത്രയോ പേരു ഉണ്ട് നമ്മുടെ കേരളത്തില് ഈ വീട് വെറുതെ നശിച്ചു പോവുകയാണ് കഷ്ടമായി. എത്ര ഒക്കെ പൈസ ഉണ്ടെങ്കിലും ജനിച്ചു വളർന്ന വീടും നാടും. മറക്കരുത്.. കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.