റിപോർട്ടർ ചാനൽ സാമ്പത്തിക ഉറവിടം 360 കോടി എവിടെ നിന്ന്,കേരളത്തിന്റെ വനവുംവന്യ ജീവിയും, കടലും കായലും, ഖജനാവും, കരിമണലും കള്ളകടത്ത് നടത്താൻ വൻ ഗൂഢാലോചന അണിയറയിൽ Reporter TV ജേണലിസ്റ്റ് കേരള പോസ്റ്റ്,

റിപോർട്ടർ ചാനൽ പുതിയ ലോഞ്ചിങ്ങ് നടത്താനായി ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്‌. പ്രവർത്തനം നിർത്തിവയ്ച്ചു. റിപോർട്ടർ ചാനൽ കടം കയറി മൂടി മുന്നോട്ട് പോകാൻ ആകാത്ത നിലയിൽ ആയിരുന്നു. ഇപ്പോൾ മുട്ടിൽ മരം മുറി കേസിലെ പ്രതികളാണ്‌ ചാനൽ ഏറ്റെടുത്തിരിക്കുന്നത്. മറ്റ് മാധ്യമങ്ങളിൽ ഒന്നും ഒന്നേകാലും ലക്ഷം ശംബളം വാങ്ങിയവർക്ക് ഇരട്ടി ശംബളം നല്കി അവരേ എത്തിച്ചു. മൊട്ട അരുണിനേ ഉന്നത സർക്കാർ ജോലി രാജിവയ്പ്പിച്ച് പുതിയ ചാനലിൽ എത്തിച്ചു. മാസം 30 കോടി വയ്ച്ച് വർഷം 360 കോടി രൂപ ചിലവ്. ശംബളത്തിനും ചിലവിനും കാശ് കൈയ്യിൽ വയ്ച്ചിട്ടുണ്ട് എന്നും 5 വർഷത്തേക്ക് ശംബളം മുടങ്ങില്ലെന്ന് ഉറപ്പാണെന്നും പുതിയ ചാനൽ മുതലാളിമാർ പറയുന്നു.കാട്ടിൽ മരവും, വന്യ ജീവിയും, കൊല്ലത്ത് കരിമണലും, കായലും തീരവും പിന്നെ കേരള ഖജനാവും ഉണ്ടെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ ലാഭത്തിലാകുമോ? നിസാരമായ പരസ്യ വരുമാനം മാത്രമുള്ള മാധ്യമങ്ങൾ അധോലോക വല്ക്കരിക്കപ്പെടുന്നത് അങ്ങിനെ..

അങ്ങിനെ എങ്കിൽ 1680 കോടിയോളം രൂപ ഇവരുടെ കൈയ്യിൽ ഉണ്ട് എന്നായിരിക്കുമല്ലോ. ഇൻ കം ടാക്സും ആദായ നികുതി വകുപ്പും, ഇ ഡിയും ഒന്നും അറിയാത്ത ഈ പണം എങ്ങിനെ ഇവരുടെ കൈയ്യിൽ വന്നു. എന്തൊക്കെയാണ്‌ നമുക്ക് ചുറ്റും നടക്കുന്നത്. തുച്ചമായ വരുമാനവും യു ടുബ് വരുമാനവും മാത്രം ലഭിക്കുന്ന പത്ര മാധ്യമ മേഖലയിലേ അധോലോക ഇടപാടുകളോ? കേരളത്തിൽ ഒരു കലാപ നീക്കമോ? നിസാര വരുമാനം മാത്രം ഉള്ള മാധ്യമ മേഖലയിൽ ഇത്രമാത്രം പണം വാരി എറിഞ്ഞ് വേയിസ്റ്റ് ആക്കാൻ അദാനിയും വരുന്നുണ്ട്.

എൻ ഡി ടി വിയും തുടങ്ങുന്നു. മാധ്യമങ്ങളേ വിലക്കെടുത്താൽ കേരളത്തിന്റെ ഭൂമിയും വനവും വന്യ ജീവികളേയും അതിന്റെ മറവിൽ കൊള്ള ചെയ്യാനോ? മരം കൊള്ള നടത്താൻ മാധ്യങ്ങളും ചാനലുകളും മറയാകുമോ? പതിനായിര കണക്കിനു കോടികളുടെ മയക്ക് മരുന്ന് കേരളത്തിൽ എത്തുമോ? കടലും തീരവും കായലും വില്ക്കുമോ? ലക്ഷ കണക്കിനു കോടികളുടെ കരിമണൽ കടത്തുമോ? നമ്മുടെ കേരള ഖജനാവിലെ ലക്ഷ കണക്കിനു കോടികൾ പദ്ധതികളുടെ പേരിൽ കാണാതാകുമോ? വലിയ ഗൂഢാലോചന തന്നെ ആണ്‌ വ്യക്തമാക്കുന്നത്…

ജേണലിസ്റ്റ് കേരള യുടെ റിപോർട്ടിന്റെ പൂർണ്ണ രൂപം

റിപ്പോർടർ വാർതാ ചാനൽ ഇതാ പുതിയ മുഖവുമായി വരുന്നു. ആഗസ്റ്റിൽ ദ ഫോർത് ഓൺലൈനിനെ ചാനൽ രൂപത്തിൽ എയറിൽ കേറ്റാനാണ് പ്ലാൻ. ഇപ്പോൾ അത് ഓൺലൈൻ പത്രമാണ്. വിഴിഞ്ഞം തുറമുഖത്ത് തൻ്റെ വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ളതിനാൽ താൻ ഏറ്റെടുത്ത NDTV മലയാളത്തിലും അദാനി ലോഞ്ച് ചെയ്യുന്നുണ്ട്. കേരളത്തിൻ്റെ ഇത്തിരി വട്ടത്തിലെ വാർത്താ മാധ്യമ വ്യവസായത്തിൽ ബില്യൺസ് & ബില്യൺസിൻ്റെ നിക്ഷേപമാണ് പ്രവഹിക്കാൻ പോകുന്നത്. പ്രൊഫഷനലി റൺ ചെയ്യുന്ന നിലവിലുള്ള വാർതാ ചാനലുകൾ പോലും നിലനിൽപിന് സ്ട്രഗിൾ ചെയ്യുന്ന മലയാളം ന്യൂസ് ഇൻഡസ്ട്രിയിൽ എന്ത് കണ്ടാണ് ഈ പണമൊഴുക്ക്? ആരാണ് ഈ പണം വാരിക്കോരി എറിയുന്നത്? കേരള സൊസൈറ്റിയിൽ എന്ത് ഇമ്പാക്ട് ആണ് ഈ മാധ്യമബഹുലത സൃഷ്ടിക്കുന്നത്?

ഇപ്പോൾ തന്നെ discredied ആയ മലയാള വാർത്താ നിർമാണ വ്യവസായത്തെ ഇതെങ്ങനെ ബാധിക്കും? -It is a mystery Concealed in an enigma!
മുട്ടിൽ മരം മുറിയിലൂടെ (കു)പ്രശസ്തരായ സഹോദരന്മാരാണ് റിപ്പോർട്ടർ ചാനലിൻ്റെ വിസിബിൾ ഇൻവസ്റ്റേഴ്സ്. നേരത്തെ തന്നെ ഇവർ നികേഷ് കുമാർ സാറിൻ്റെ ചാനലിൽ നിക്ഷേപിച്ചിട്ടുണ്ട്. ആ ഇൻവസ്റ്റ്മെൻറ് എക്സ്പാൻ്റ് ചെയ്ത് നടത്തിയ ടേക്ക് ഓവർ ആണ് ഇപ്പോേഴത്തേത് എന്നാണ് പറയുന്നത്. അത് അപ്പടിയങ്ങ് വിഴുങ്ങാൻ ഉപ്പ് ഒത്തിരി വേണം. ആ രീതിയിലാണ് റിപ്പോർട്ടറിൽ മേട്ട ജർണലിസ്റ്റുകൾക്ക് ശമ്പളം കൊടുക്കുന്നത്. 24 ചാനൽ ഫൗണ്ടർ ശ്രീകണ്ഠൻ നായരുടെ സോൾ ഗഡി ആയിരുന്ന അരുൺകുമാർ യുജിസി വാദ്യാര് പണി പുൽപുൽ പോലെ വലിച്ചെറിഞ്ഞാണ് റിപ്പോർട്ടറിൽ പ്രധാന തസ്തികയിൽ വരുന്നത്.ആ വരവിൻ്റെ ടൈമിംഗ് ആണ് ജോർ. അദ്ദേഹത്തെ അമൈരശിരസ്കൻ എന്ന് അപഹസിച്ച മറുനാടൻ മലയാളി മുതലാളി ഷാജങ്കറിയയുടെ കച്ചോടം പൂട്ടിക്കപ്പെട്ട രാഷ്ട്രീയ സാഹചര്യത്തിലാണ് മാധ്യമ രംഗത്ത് പുനരവതരിക്കുന്നത്. ഇദ്യേത്തിനു് മാത്രമല്ല, ഒരു വൻനിര ജേർണോസിന് ലക്ഷത്തിന്ന് മേലെയാണ് മന്ത്ലി കോസ്റ്റ്.
മീഡിയ വൺ ചാനലിൽ 1.25 ലക്ഷം+പർക്സ് വാങ്ങിക്കൊണ്ടിരുന്ന ഫോർമർ കോമ്രേഡ് സ്മൃതി പരത്തിക്കാട് റിപ്പോർട്ടറിൽ വാങ്ങുക ഇരട്ടിയും പെർക്സും! ഏഷ്യാനെറ്റിൻ്റെ സ്റ്റാർ റിപ്പോർട്ടറായിരുന്ന ടി.വി പ്രസാദ്‌ റിപ്പോർട്ടറിൽ ഒന്നര ലക്ഷം മാസം വാങ്ങും. ഇവ ചില ഉദാഹരണങ്ങൾ മാത്രം. ഒരു ചാനൽ നിക്ഷേപ വിദഗ്ദൻ പറഞ്ഞത് ശമ്പളമടക്കം റണ്ണിംഗ് കോസ്റ്റ് പ്രതിമാസം 30 കോടി രൂപ വരുമത്രെ – പെർ ആനം 360 കോടി! അഞ്ച് വർഷം ഓടിക്കുന്നുള്ള കാശും കയ്യിൽ വെച്ചാണത്രെ, റിപ്പോർട്ടർ ചാനലിൻ്റെ പ്രതിശ്രുത മുതലാളി ഗോദയിൽ ഇറങ്ങൂന്നത്. ആരാണ് ഈ പുമാൻ? മാധ്യമ പ്രവർത്തനം നടത്തി മലയാളത്തെ രക്ഷിച്ചളയും എന്ന് വാശി പിടിക്കുന്ന ആൾ? എവിടുന്നാണു് ഈ പണം? Reliable Sources പ്രകാരം newREPORTER ഫണ്ടിംഗ് കർണ്ണാടകയിലെ സംഘപരിവാർ കേന്ദ്രങ്ങളാണ്. മുട്ടിൽ മരംമുറി സഹോദരങ്ങൾ ഒരു മുക്കോട്ട മാത്രം – മുഖംമൂടി!
അത് പോലെ, ദ ഫോർതിന് മുന്നിൽ നിൽക്കുന്ന റിക്സൻ ഒരു അധോലോക ഫണ്ട് റാക്കറ്റിൻ്റെ കവറപ് പേഴ്സനാലിറ്റി | ആണ്. വൻ തുകയാണ് ഇവരും ശമ്പളം വാഗ്ദാനം ചെയ്യുന്നത്, കൊടുക്കുന്നത്. ഒരു കർഷക ഗ്രൂപ്പാണ് പിന്നിൽ. ഇവർക്ക് ഇത്തരം ഒരു സംരംഭത്തിന് പണമൊഴുക്കാനുള്ള ത്രാണി ഇല്ലെന്ന് ഇവരുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. അഞ്ച് വർഷത്തേക്ക് ശമ്പളം മുടങ്ങില്ല എന്നാണ് ഇവരുടെയും ഗാരണ്ടി. അദാനിയും മോശമാക്കില്ല. അവരുടെ കച്ചവടത്തെ ന്യായീകരിക്കാൻ credible journalistic brands വേണം. ഒരു വിതയും കൊയ്തും അവരും നടത്തും. ഏറെക്കുറെ 18,000 കോടി രൂപ അഞ്ച് വർഷം കൊണ്ട് ഒരു ചാനൽ മുടക്കും – ഒറ്റ ചാനൽ! നിലവിലുള്ള add revenue തന്നെ shrink ചെയ്യുന്ന ഒരു ഷെനേറിയോയിൽ എന്ത് കണ്ടാണ് ഇത്രേം investment! youtube വരുമാനം അത്ര യങ്ങ് കാണുമോ?
വെള്ളത്തിൽ ലക്കുന്ന ഈ നിക്ഷേപത്തിൻ്റെ ഫെയർനെസ് കേരളത്തിൻ്റെ പൊതു സമൂഹം ചർച്ച ചെയ്യേണ്ടതാണ്. Implications ഒരു പാട് ഉണ്ടിതിന്. Come on Comrades, let us have a thread bare discussion about this