കൊച്ചിയിൽ അന്യസംസ്ഥാനതൊഴിലാളികൾ തമ്മിൽ വാക്കുതർക്കം,ഒരാൾ കൊല്ലപ്പെട്ടു, പ്രതി അറസ്റ്റിൽ

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ചു. എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ ഒരാൾ അറസ്റ്റിൽ. ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ് മരിച്ചത്. സംഭവത്തിൽ വാടക വീട്ടില്‍ ഒപ്പംതാമസിച്ചിരുന്ന ബംഗാള്‍ സ്വദേശി സാക്കിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വീട്ടിൽ നിന്ന് ശബ്ദം കേട്ട് അടുത്ത വീട്ടില്‍ കഴിയുന്ന മറ്റു അന്യസംസ്ഥാന തൊഴിലാളികൾ  അടക്കം ഓടിയെത്തിയപ്പോള്‍ സ്റ്റൂളുമായി സാക്കിര്‍ നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ആസാദുള്‍ നിലത്തുവീണ് കിടക്കുകയായിരുന്നു . ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സാക്കിര്‍ വാതില്‍ തുറക്കാത്തിനാൽ രണ്ടുമണിക്കൂറിന് ശേഷം വാതിൽ ചവിട്ടിപ്പൊളിച്ചാണ് മറ്റുള്ളവർ അകത്ത് കയറിയത്. അതിനിടെ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.