കൊല്ലം ചീഞ്ഞു നാറുന്നു, ആശുപത്രി മാലിന്യം വരെ കായലിലേക്ക് ഒഴുക്കുന്നു

കൊല്ലം : കൊല്ലം അഷ്ടമുടി കായൽ നശിക്കുന്നു. കക്കൂസ് മാലിന്യം വരെ ഒഴിയെത്തുന്നത് കായലിലേക്ക്. അധികാരികൾ കൂടി അറിഞ്ഞുകൊണ്ടാണ് ഇത് നടക്കുന്നത്. തെളിനീർ പോലെ തെളിഞ്ഞു നിൽക്കേണ്ട കായലിലെ വെള്ളം മനുഷ്യന്റെ വിസർജ്യം കൊണ്ട് നിറഞ്ഞ അവസ്ഥയിലാണെന്ന് പൊതുപ്രവർത്തകനായ എം കെ സലിം പറയുന്നു.

കൊല്ലം ജില്ലാ ആശുപത്രിയിലെ മാലിന്യങ്ങളും, അടുത്തുള്ള കോളനിയിലെ മാലിന്യവും കായലിലേക്കാണ് ഒഴുക്കുന്നത്. ഇന്ന് കായൽ നശിച്ച അവസ്ഥയിലാണ്. അധികാരികൾക്ക് ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. വിദേശരാജ്യങ്ങൾ കറങ്ങി വരുന്ന മുഖ്യമന്ത്രി നമ്മുടെ നാട്ടിലെ വികസനങ്ങൾ കൂടി ഒന്ന് കാണണം.

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന പറച്ചിലൊക്കെ പണ്ട്. ഇന്ന് നാറ്റം കാരണം നില്ക്കാൻ പറ്റാത്ത അവസ്ഥയാണ്. കൊല്ലാതെ ജനങ്ങൾ ക്യാൻസർ കാരണം മരിക്കുകയാണ്. കോളിഫോം ബാക്ടീരിയ ഏറ്റവും കൂടുതൽ ഉള്ളതും കൊല്ലത്തെ വെള്ളത്തിലാണ്. മനുഷ്യന്റെ വിസർജ്യം കായലിൽ കലരുന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.