മകനെ ‘ജനഗണമന’ പാടാന്‍ പഠിപ്പിക്കുന്ന കൊറിയക്കാരി അമ്മ; കയ്യടിച്ച് സോഷ്യല്‍ മീഡിയ VIRAL VIDEO

കൊറിയക്കാരിയായ കിം മകനായ ആദിയെ ജനഗണമന പാടാന്‍ പഠിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. സ്വന്തം മകനെ ഇന്ത്യയുടെ ദേശീയ ഗാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന കൊറിയക്കാരി സോഷ്യൽ മീഡിയയിൽ ഇതോടെ താരമായി മാറിയിരിക്കുന്നു.

കിമ്മിന്റെ ഭര്‍ത്താവ് ഇന്ത്യക്കാരനാണ്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും സംസ്‌കാരം മകനെ പഠിപ്പിക്കണമെന്നാണ് കിം ആഗ്രഹിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ അഞ്ച് ലക്ഷത്തിലധികം പേർ ഇതൊനൊടകം കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ഈ അമ്മയെ അഭിനന്ദിക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചായിരുന്നു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.

കിമ്മിനെയോര്‍ത്ത് അഭിമാനം തോന്നുന്നുണ്ടെന്നും എത്ര മനോഹരമായാണ് അവന്‍ പാടുന്നതെന്നും നിരവധി പേർ വീഡിയോക്ക് താഴെ കമന്റിട്ടിരിക്കുന്നു. പറയുന്നതിൽ ചിലത് വ്യക്തമല്ലെങ്കിലും ഈ വീഡിയോ കണ്ടാല്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനം തോന്നും. പാട്ട് പാട്ടിയതിന് ശേഷം കുഞ്ഞ് ആദി സെല്യൂട്ട് നല്‍കുന്നതും വീഡിയോയിലുണ്ട്.

മുന്‍പും ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ കിം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ആദിയെ കിം ഹിന്ദി പഠിപ്പിക്കുന്നതും ഇന്ത്യന്‍ വിഭവമായ പക്കോഡ ഉണ്ടാക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായിരുന്നു.