സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെ പൊലീസ് കേസ്

സൂര്യ ചിത്രം ജയ് ഭീം കോപ്പിറൈറ്റ് വിവാദത്തിൽ. സിനിമയുടെ കഥ തന്നിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജ്ഞാനവേലിനും നിർമാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവർത്തകർ റോയൽറ്റി തന്നില്ലെന്നാണ് വി.കുളഞ്ജിയപ്പ പറയുന്നത്. 50 ലക്ഷം രൂപ നൽകാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പറഞ്ഞ പണം നൽകിയില്ല.