ട്രെയിനിൽ യാത്രക്കാരനെ പാമ്പ് കടിച്ചു ?ബോഗി മാറ്റി നിർത്തി ട്രെയിൻ സ്ഥലം വിട്ടു

കോട്ടയത്ത് ട്രെയിനിനുള്ളിൽ വച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റു. തുടർന്നു യാത്രക്കാരൻ യാത്ര ചെയ്താ ബോഗി ഒഴിപ്പിച്ച് ട്രെയിൻ യാത്ര തുടർന്നു എന്ന വളരെ ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തു വരികയാണ്. ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരനെയാണ് പാമ്പ് കടിച്ചത്. ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് ഏഴാം നമ്പർ ബോഗിയിൽ യാത്ര ചെയ്യുകയായിരുന്ന മധുര സ്വദേശിയായ കാർത്തിക്കിന് (21) പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. പിന്നാലെ ഇയാളെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുരാവിലെ 9.30 മണിയോടെയാണ് സംഭവം.

തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതിനുശേഷം ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ മറ്റൊരിടത്തേയ്ക്ക് മാറ്റി ബോഗി സീൽ ചെയ്തതിനുശേഷമാണ് യാത്ര തുടർന്നത്. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് കടിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു.

അതേസമയം, ഈ സംഭവത്തിൽ ഇവിടെ പ്രധാനമായും പറയുന്ന ഒരു കാര്യം ഇപ്പോഴും പാമ്പു ആണോ അതോ ഏലിയാണോ കടിച്ചത് എന്ന് സ്ഥിതി കരിക്കാൻ ആയിട്ടില്ല അങ്ങനെ എങ്കിൽ ഒരു പക്ഷെ വ്യത്തിഹീനമായ സാഹചര്യതയിൽ ട്രയിനിലെ പാന്ററി കാർ ശെരിയായി രീത്യിൽ ഭക്ഷണാവിഷ്ടങ്ങൾ നിർമ്മാജനം ചെയ്ത് കൊണ്ട് ആ സ്ഥലത്തു ഇത്തരം ഭക്ഷണം ആവിഷ്ടങ്ങൾ തിന്നാൽ ഏലി എത്താം,എങ്കിൽ ഈ എലിയെ പിടിക്കാൻ ആയിരിക്കാം പാമ്പു എത്തിയത് ,സംഗതി എന്ത് അതന്നെ ആയാലും ട്രയിനിലെ വൃത്തിഹീനമായ ഇടപെടൽ തന്നെയാണ് ഇതിനു കാരണം എന്നെ യാണ് പറയാൻ കഴിയു,
എന്നിരുന്നാലും ഒരു ട്രൈനിൽ ഇത് സംഭവിച്ചു എന്ന് കരുതി റെയിൽവേ പൂർണമായും ഞങ്ങൾ അടച്ചുആക്ഷേപിക്കുക അല്ല ,പക്ഷെ എങ്കിൽ കൂടി ഇത്തരം കാര്യങ്ങൾ റെയിൽവേ ഒന്ന് ശ്രദ്ധിസിച്ചാൽ വളരെ നന്നായിരിക്കും കാരണം ഇത് ചൂട് കാലമാണ് പാമ്പുകൾ ഇറങ്ങാം
പാമ്പുകൾ വീടുകളിലും പരിസരങ്ങളിലും വാഹനങ്ങളിലും ട്രെയിനുകളിലും പോലും എത്താനുള്ള സാദ്ധ്യതയേറെയാണ്. സൂക്ഷിച്ചില്ലെങ്കിൽ കടിയേൽക്കാം. കഴിഞ്ഞദിവസം ചെങ്ങറ താന്നിമൂട്ടിൽ സാമുവേലിന് പാമ്പു കടിയേറ്റു. ചൂടുകാരണം രാത്രിയിൽ വീടിന്റെ പടിയിൽ കിടന്നുറങ്ങുമ്പോൾ ശംഖ് വരയൻ ഇനത്തിൽപെട്ട പാമ്പ് കടിക്കുകയായിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്. അട്ടച്ചാക്കൽ മല്ലേലിൽ ഫാമിലെ പശു തൊഴുത്തിൽ വച്ച് പാമ്പുകടിയേറ്റ് കഴിഞ്ഞ ദിവസം ചത്തു. സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് ജീവിക്കാൻ സാധിക്കും. താപനില കൂടുമ്പോൾ ശരീര ഉൗഷ്മാവ് നിയന്ത്രിക്കാൻ വേണ്ടിയാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോകുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 450 പേരാണ് സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചതെന്ന് വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ആവാസവ്യവസ്ഥയുടെ നാശം

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ആവാസവ്യവസ്ഥയുടെ നാശമാണ് പാമ്പുകൾ വീട്ടിലും മറ്റും കയറിക്കൂടുന്നതിനുള്ള പ്രധാന കാരണം. തടാകത്തടങ്ങൾ ഇല്ലാതാവുന്നതും കാടുകൾ കയ്യേറുന്നതും കെട്ടിടങ്ങൾ വർദ്ധിക്കുന്നതും പാമ്പുകളുടെ ആവാസവ്യവസ്ഥ നഷ്ടമാകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. സാധാരണയായി ജലസംഭരണികൾ, കുളിമുറികൾ, ഗോവണിപ്പടികൾ എന്നിങ്ങനെയുള്ള തണുത്ത ഇടങ്ങളിലാണ് പാമ്പുകൾ കയറിക്കൂടുക.