ലോകത്തേ ഏറ്റവും വലിയ മഴ ഉൽസവം,കൊട്ടിയൂർ ക്ഷേത്രത്തിൽ ഭക്തലക്ഷങ്ങൾ, ഇളനീർ വയ്പ്പിനു രാശിവിളി

പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന ക്ഷേത്ര സന്നിധിയിൽ അല്പ സമയത്തിനകം ഇളനീർ വയ്പ്പ് എന്ന ഏറ്റവും സുപ്രധാനമായ ചടങ്ങ് നടക്കാൻ പോവുകയാണ്‌. ലോകത്തേ തന്നെ ഏറ്റവും പെരുമയാർന്ന മഴ ഉൽസവം കൂടിയാണ്‌ സഹ്യന്റെ മലമടക്കിലേ ഈ വൈശാഖ മഹോൽസവം.

പുഴകളാൽ നിറഞ്ഞ് അതിൽ ഒരു പുഴയുടെ നടുവിൽ ആണ്‌ ക്ഷേത്രം. ഈ ചെറു പുഴ ശൈവ സ്വയം ഭൂംവിനു ചുറ്റും സദാ സമയം ഒഴുകുന്നു. ഈ പുഴയിലൂടെ ഭക്തർ വലം വയ്ച്ചാണ്‌ ക്ഷേത്ര ദർശനം. ഇത്തരത്തിൽ പ്രകൃതിയുമായി ഇണങ്ങി കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്ര സന്നിധിയിലേക്ക് മറ്റ് സംസ്ഥാനത്ത് നിന്നും പോലും ഹിന്ദു ഭക്തർ ഒഴുകുകയാണ്‌

സതീ ദേവി ദേഹ വിയോഗം ചെയ്ത സ്ഥാനം ആണ്‌ ഇവിടം. പരമ ശിവനെ വെല്ലുവിളിച്ച് ദക്ഷൻ നടത്തിയ യാഗം ആയിരുന്നു കൊട്ടിയൂരിൽ.

ഇതിൽ പങ്കെടുക്കാൻ എത്തിയ ദക്ഷന്റെ മകളും ശിവ ഭാര്യയുമായ സതി ദേവി യാഗ ഭൂമിയിൽ അപമാനിതയാകുകയായിരുന്നു. അപമാനിക്കപ്പെട്ട സതീ ദേവി കൊട്ടിയൂരിലെ ശ്രീകോവിലിനു സമീപമാണ്‌ ദേഹ വിയോഗം ചെയ്തത്. തുടർന്ന് ശിവൻ കോപാകുലനായി ഭൂത ഗണത്തേ അയച്ച് ദക്ഷനെ നിഗ്രഹിക്കുകയായിരുന്നു. സതിയേ നഷ്ടപ്പെട്ട ശിവന്റെ കോപം തണുപ്പിക്കാൻ ആണ്‌ വൈശാഖ മഹോൽസവം. ഹിന്ദു മതത്തിലെ എല്ലാ വിഭാഗങ്ങൾക്കും അതായത് ആദിവാസികൾക്ക് വരെ ഇവിടെ ഉൽസവത്തിൽ കാർമ്മിക വേഷം ഉണ്ട്. ആദിവാസികൾ പോലും ഉൽസവത്തിന്റെ മുഖ്യ ചടങ്ങുകളിൽ കാർമ്മികരാണ്‌

വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വയ്പ്പ് ഇന്ന് 29നു അർദ്ധരാത്രി നടക്കും. പതിനായിര കണക്കിനു ഭക്തർ ഇളനീർ കാവുകളുമായി കൊട്ടിയൂരിലേക്ക് എത്തി കഴിഞ്ഞു. മറ്റ് ജില്ലകളിൽ നിന്നുമാണ്‌ ഇവർ ഇവിടെ എത്തുന്നത്.വിവിധ മഠങ്ങളിൽ നിന്നും ദീർഘ ദൂരം നടന്ന് സപ്തമി ദിവസം വ്രതവിശുദ്ധിയോടെ കൊട്ടിയൂരിലെത്തിയ ഭക്തന്മാർ ആയിരക്കണക്കിന് ഇളനീർക്കാവുകളുമായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ബാവലിപ്പുഴക്കരയിൽ ഇളനീർ വെപ്പിനുള്ള മുഹൂർത്തം കാത്തിരിക്കുകയാണ്‌

വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്നും എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഇന്നലെ വൈകുന്നേരത്തോടെ കൊട്ടിയൂരിലെത്തി. രാത്രിയിലെ പൂജയും ശ്രീഭൂതബലിയും കഴിഞ്ഞതോടെ കാര്യത്ത് കൈക്കോളൻ തിരുവൻചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിക്കും.കുടിപതി കാരണവർ തുടർന്ന് രാശി വിളിച്ച് വൻ ശബ്ദത്തിൽ അറിയിക്കും.ഇതോടെ ഇളനീർ വൃതക്കാർ ഇളനീർ കാവുകളുമായി അക്കര കൊട്ടിയൂരിലേക്ക് തുള്ളി ഓടുകയാണ്‌ ചെയ്യുന്നത്. ബാവലി പുഴ ഇവർ ചാടി കടക്കും. എത്ര വെള്ളം ഉണ്ടേലും എത്ര തീവ്ര മഴ ആണേലും ഇളനീർ കാവുകാർ പുഴ ചാടി കടക്കും. ശരീരമാകെ എണ്ണ തേച്ച് ഉറഞ്ഞ് തുള്ളി പതിനായിര കണക്കിനു ഇളനീർ വൃതക്കാർ ഇളനീർ ദ്സമർപ്പണത്റ്റിനായി കുതിച്ചെത്തുന്നത് ഒരു അപൂർവ്വ കാഴ്ച്ചയും ആചാരവുമാണ്‌

കൊട്ടിയൂർ പെരുമാളിലു ഭക്തരുടെ വിശ്വാസം ആണ്‌ എല്ലാം.എള നീർ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ശ്രീകോവിലിനു സമീപത്തേ ചെറു പുഴയിലേക്കാണ്‌ സമർപ്പിക്കുക. ഈ ചെറു അരുവി ആയിര കണക്കിനു ഇളനീരുകളാൻ നിറയും. പിന്നെ അത് ഒരു ഇളനീർ പർവ്വതം പോലെ കുന്നു കൂടും.

വ്രതക്കാർ ബാവലിപ്പുഴയിൽ ഇളനീർക്കാവുമായി മുങ്ങിയെണീറ്റ് സന്നിധാനത്തിലേക്ക് ഓടിയെത്തി, മൂന്ന് വലംവച്ചതിന് ശേഷമാണ് ഇളനീർകാവുകൾ പെരുമാൾക്ക് സമർപ്പിക്കുക.

നാളെയാണ്‌ ഈ ഇളനീരുകൾ കൊട്ടിയൂർ പെരുമാളിനു സമർപ്പിക്കുക. ശൈവ കോപം തണുപ്പിക്കാൻ സ്വഭൂ വിഗ്രഹത്തിൽ മുഴുവൻ ഇളനീരുകളും വെട്ടി അതിന്റെ നീർ അഭിഷേകം ചെയ്യുകയാണ്‌ ചെയ്യുന്നത്. പതിനായിര കണക്കിനു ഇളനീരുകൾ വെട്ടി അതിന്റെ ജലം സ്വർണ്ണ വെള്ളി കുടങ്ങളിൽ ശേഖരിച്ച് സ്വയം ഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയാണ്‌ ചെയ്യുക. ഈ സമയത്ത് ബാവലി പുഴയുടെ നിറം പൊലും കരിക്കിന്റെ കറയും നീരിലും ഇരുളിമയിൽ ആയിരിക്കും.

വൈശാഖ മഹോൽസവം നറ്റക്കുന്ന കൊട്ടിയൂർ ക്ഷേത്രം പ്രകൃതി രമണീയമാണ്‌. സ്ഥിരമായ കെട്ടിടങ്ങൾ ഒന്നും ഇവിടില്ല. 28 ദിവസ ഉൽസവം കഴിഞ്ഞാൽ ക്ഷേത്രം പൂട്ടും. പിന്നെ വനം കയറി മൂടും. കാട്ടോളകൾ കൊണ്ട് നിർമ്മിക്കുന്ന പർണ്ണ ശാലകളും ശ്രീകോവിലും ആണിവിടെ. ഉൽസവം കഴിഞ്ഞാൽ ശ്രീകോവിൽ പിഴുത് പുഴയിൽ ഒഴുക്കി വിടും. സ്വയം ഭൂ വിഗ്രഹം പിന്നീട് തുറന്ന അന്തരീക്ഷത്തിൽ വിജനമായി കിടക്കും. ശിവ നിദ്രയായിരിക്കും പിന്നീടുള്ള 11 മാസങ്ങളും ഇവിടെ. മനുഷ്യ പാദ സപർസനം പോലും ആ സാമയത്ത് ഇവിടേക്ക് പാടില്ല. അങ്ങിനെ അപൂർവതകൾ നിറഞ്ഞ കൊട്ടിയൂർ മഹാ ക്ഷേത്ര ഉൽസവം എന്നും ഹിന്ദു ഭക്തർക്ക് ഒരു മഴ ഉൽസവവും കാനന ഉൽസവവും ആണ്‌