നെടുമ്പാശ്ശേരിയിൽ 67 ലക്ഷം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 67 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നെടുമ്പാശ്ശേരിയില്‍ വ്യത്യസ്ത വിമാനങ്ങളില്‍ ഗള്‍ഫില്‍ നിന്ന് എത്തിയവരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ഇവരില്‍ നിന്നും ക്യാപ്‌സൂളുകളായും നാണയങ്ങളായിട്ടുമാണ് സ്വര്‍ണം പിടികൂടിയത്. പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരുകയാണ്.