ഒരു കാര്യത്തിലും യോജിപ്പില്ല, പരസ്പരം സഹിച്ചതിന് ഞങ്ങൾക്ക് അവാർഡ് തരണം- കൃഷ്ണകുമാർ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ. സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടൻ. ബിജെപി അനുഭാവിയായ കൃഷ്ണകുമാർ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു.കൃഷ്ണകുമാറിനോടും കുടുംബത്തോടും പ്രത്യേകമായൊരു ഇഷ്ടം സൂക്ഷിക്കുന്നുണ്ട് ആരാധകർ. അച്ഛന്റെ പാത പിന്തുടർന്നാണ് മക്കളും അഭിനയ രംഗത്തേക്കെത്തിയത്.

അടുത്തിടെയാണ് അമ്മയും മക്കളും വധി ആഘോഷിക്കാൻ സിം​ഗപ്പൂരിൽ പോയത്. അവിടുത്തെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു. നടൻ കൃഷ്ണകുമാർ ഇവർക്കൊപ്പം യാത്രയിൽ ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സിന്ധു.

സിംഗപ്പൂരിൽ പോയപ്പോൾ നിങ്ങൾക്ക് ഞങ്ങളെ മിസ് ചെയ്‌തോ എന്ന് കൃഷ്ണകുമാറിനോട് സിന്ധു ചോദിക്കുന്നുണ്ട്. കുറേ തവണയായല്ലോ ഇതേ ചോദ്യം തന്നെ നീ ചോദിക്കുന്നല്ലോ. ഇല്ലെന്ന് നിനക്കറിയാം, പിന്നെ എന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടിയാണോ നീ എന്നോട് ചോദിക്കുന്നത്. വീട്ടിലെ പെണ്ണുങ്ങളെയൊന്നും കാണാതെ സമാധാനമായിരുന്നോ എന്ന് ചോദിച്ചപ്പോൾ സമാധാനവും സന്തോഷവുമല്ല, ഞാൻ എന്റെ ജോലികളുമായി തിരക്കിലായിരുന്നെന്ന് കൃഷ്ണ കുമാർ മറുപടി പറഞ്ഞു.

പിന്നെ 24 മണിക്കൂറും അഞ്ച് പേരും വീഡിയോയിലൂടെ തള്ളിക്കോണ്ടിരിക്കുമ്പോ എങ്ങനെ മിസ്സ് ചെയ്യാനാണ്. ഫോൺ തുറക്കാൻ പറ്റുന്നില്ല, എന്നിട്ട് ചോദിക്കുവാ എന്നെ മിസ് ചെയ്‌തോ എന്ന്. ഫോൺ എടുത്ത് ലോക്ക് മാറ്റുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി അതാണ് വരുന്നത്’ സിന്ധു അമ്മാ, സിന്ധു അമ്മയുടെ വീഡിയോ സ്‌കിപ്പ് ചെയ്യാതെ കാണുന്നു എന്നൊക്കെ ചിലർ പറയുന്നുണ്ട്, എനിക്കവരെയൊന്ന് കാണണം, ഇതെങ്ങനെ സഹിക്കുന്നു എന്ന് ചോദിക്കണം’. എന്റെ വ്യൂവേഴ്‌സിന് എന്നെ അത്രയും ഇഷ്ടമാണ്, അവർ വന്ന് കിച്ചുവിനെ ശരിയാക്കുമെന്ന് സിന്ധു പറഞ്ഞു.

ഞാനില്ലാതെ നീയൊരു വീഡിയോ ചെയ്തുനോക്ക്, ആരും കാണാനുണ്ടാവില്ല. സിന്ധു കൃഷ്ണയിലെ കൃഷ്ണ ആരാണ്. അത് ഞാനല്ലേ, ബെറ്റർ ഹാഫ്. ഞങ്ങൾ വഴക്ക് കൂടാത്തവരൊന്നുമല്ല. കിട്ടുന്ന അവസരത്തിൽ വഴക്കുണ്ടാവും. ചേരുന്നവർ കല്യാണം കഴിക്കരുത്, ചേരാത്തവരാണ് കല്യാണം കഴിക്കേണ്ടത്. ഇവള് തെക്കാണെങ്കിൽ ഞാൻ വടക്കാണ്. ഒരു കാര്യത്തിലും യോജിപ്പില്ല. യോജിപ്പ് ഞങ്ങൾ ഉണ്ടാക്കുന്നതാണ്. പരസ്പരം സഹിച്ചതിന് ഞങ്ങൾക്ക് അവാർഡ് തരണമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.