സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനുനേരെ കല്ലേറ്

തിരുവനന്തപുരം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്.കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള ആനാവൂരിലെ വീടിന് നേരെയാണ് ശിനിയാഴ്ച രാത്രി കല്ലേറുണ്ടായത്. ഒരു സംഘം ആളുകള്‍ വാഹനത്തിലെത്തി വീടിന് നേരെ കല്ലേറിയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ കല്ലേറില്‍ ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുണ്ടായിരുന്നു. സിപിഎം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.