അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്ന് ഡിവോഴ്‌സ് ആവുന്ന സമയത്ത് തോന്നിയിരുന്നു- ലക്ഷ്മി ജയൻ

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് ലക്ഷ്മി ജയൻ. സ്റ്റാർ സിംഗറിന് ശേഷം മറ്റ് റിയാലിറ്റി ഷോകളിലും നിരവധി സ്‌റ്റേജ് ഷോകളിലും ലക്ഷ്മി പരിപാടികൾ അവതരിപ്പിച്ചു. ഒരിടവേളയ്ക്ക് ശേഷം ബിഗ് ബോസ് സീസൺ 3യിലൂടെയാണ് ലക്ഷ്മി ജയനെ പ്രേക്ഷകർ കണ്ടത്. ബിഗ് ബോസിലെ പതിനാല് മൽസരാർത്ഥികളിൽ ഒരാളായി ലക്ഷ്മി പ്രേക്ഷകർക്ക് മുൻപിൽ എത്തി. ഷോയിലെത്തിയ ശേഷമാണ് ഗായികയെ എല്ലാവരും കൂടുതൽ അടുത്തറിഞ്ഞത്. ബിഗ് ബോസിൽ വന്ന സമയം കുടുംബത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം ലക്ഷ്മി മനസുതുറന്നിരുന്നു.

ഇപ്പോളിതാ എംജി ശ്രീകുമാറിനൊപ്പം പറയാം നേടാമിലേക്ക് അതിഥിയായി പ്രിയഗായിക എത്തുന്നുണ്ട്. പുതിയ പ്രമോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഡിവോഴ്‌സിനെക്കുറിച്ചും ലക്ഷ്മി എംജി ശ്രീകുമാറിനോട് സംസാരിക്കുന്നുണ്ട്. പ്രമോ വീഡിയോയിൽ അതാണ് കാണിച്ചിട്ടുള്ളത്. അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്ന് ഡിവോഴ്‌സ് ആവുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നു. ആ ഒരു സമയത്ത് പെട്ടെന്ന് ഒരു ഡിപ്രഷൻ പോലെ വന്നിരുന്നു. സംസാരിക്കുന്നതിനിടയിൽ ലക്ഷ്മി കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ശരിക്കും ആ ഒരു ദിവസം വയലിനെടുത്ത് 16 മണിക്കൂറോളം വായിച്ചിരുന്നു. ലക്ഷ്മി ദു:ഖിക്കേണ്ട, കാരണം എല്ലാം നല്ലതിനല്ലേയെന്നായിരുന്നു എംജി ശ്രീകുമാർ ആശ്വസിപ്പിച്ചത്. ദു:ഖം കൊണ്ടല്ല ഇത് പറയുമ്പോൾ നമ്മൾ വന്ന ആ വഴി അറിയാതെ ഓർത്ത് പോവുന്നോണ്ടാണെന്ന് പറഞ്ഞായിരുന്നു ലക്ഷ്മി കരഞ്ഞത്. ഞാൻ കല്യാണം കഴിക്കുന്നില്ല, നീയും കെട്ടരുത്, നിനക്ക് കല്യാണം കഴിക്കണമെങ്കിൽ എന്നെ കെട്ടിച്ച് വിട്ടോളണം എന്ന് സുഹൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.