മകളെ കാണുന്നതിലെ ത്രില്ലിലാണ്, എന്നാല്‍ എംജിയെ മിസ് ചെയ്യുന്നു, ലേഖ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും മലയാളികള്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലേഖയും. യുട്യൂബ് ചാനലില്‍ പങാ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് വൈറലായി വരാറുണ്ട്. യുട്യൂബില്‍ വീഡിയോകളുമായി സജീവമാണ് ലേഖ. തനിക്ക് ഒരു മകള്‍ ഉണ്ടെന്നും അവള്‍ അമേരിക്കയിലാണെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും അമേരിക്കയിലേക്ക് പോവുന്നതിനെ കുറിച്ചും ലേഖ വ്യക്തമാക്കിയിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ലേഖ.

കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ഒരു വിമാനത്തില്‍ കയറി, ഒരുപാട് കാര്യങ്ങള്‍ മാറി, സാന്‍ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. അതേസമയം ഭര്‍ത്താവിനെയും തനിക്ക് മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു ലേഖ ചിത്രത്തിനൊപ്പം കുറിച്ചത്. എയര്‍പോര്‍ട്ടില്‍ എംജിയും എത്തിയിരുന്നുവെന്നും ലേഖ വ്യക്തമാക്കിയിരുന്നു.

എനിക്കൊരു മോളുണ്ട്. അവള്‍ അമേരിക്കയിലാണ്. കല്യാണം കഴിഞ്ഞ് ഹാപ്പിയായി കഴിയുന്നു, ഞങ്ങളും സന്തോഷത്തോടെ കഴിയുന്നു. താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ച് തന്നതാണ് മകളെ എന്നും ലേഖ പറഞ്ഞിരുന്നു. മകളോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്താണ് സ്നേഹം എന്ന് തനിക്ക് മനസിലാക്കിത്തന്നത് എംജിയാണെന്ന് ലേഖ പറയുന്നു. അദ്ദേഹം നന്നായി കെയര്‍ ചെയ്യുന്നയാളാണ്. 14 വര്‍ഷത്തെ ലിവിങ് റ്റുഗദര്‍ ജീവിതത്തിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. അന്ന് മുതലിങ്ങോട്ടുള്ള ഒരോ നിമിഷവും ഞങ്ങളൊന്നിച്ചായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.