എൽഐസി ഇന്ന് ഓഹരിവിപണിയുടെ ഭാഗമാകും

എൽഐസി ഇന്ന് ഓഹരിവിപണിയുടെ ഭാഗമാകും. രാവിലെ 9നു സ്റ്റോക് എക്സ്ചേഞ്ചുകളിൽ എൽഐസി ഓഹരി ലിസ്റ്റ് ചെയ്യും. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരിവിൽപനയ്ക്കു പിന്നാലെയാണിത്.

ഐപിഒയിലെ വിലയെക്കാൾ കൂടിയ വിലയിൽ ലിസ്റ്റ് ചെയ്യുകയും അതുവഴി നിക്ഷേപകർക്ക് ആദ്യംതന്നെ ലാഭം ഉണ്ടാകുകയും ചെയ്യുമെന്നുമാണു കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. എന്നാൽ, നിലവിലെ സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്കാകും ലിസ്റ്റിങ് നടക്കുകയെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം.

949 രൂപയാണ് ഓഹരിവില നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഡിസ്കൗണ്ട് ഉള്ളതിനാൽ പോളിസി ഉടമകൾക്ക് 889 രൂപയും, സാധാരണ നിക്ഷേപകർക്കും ജീവനക്കാർക്കും 904 രൂപയുമാണ് ഒരു ഓഹരിക്കു നൽകിയത്. ഓഹരിവില തകർച്ചയിൽ തുടങ്ങിയാലും ഉടമകൾക്കു കാര്യമായ തിരിച്ചടിയുണ്ടാകില്ലെന്നും അഭിപ്രായമുണ്ട്.