കാൻസർ രോഗികൾക്കായി ചെയ്യുന്ന ഓരോ പ്രവൃത്തിയിലൂടെയും നിങ്ങൾ എത്ര കരുത്തുറ്റ വനിതയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു, കുറിപ്പ്

കാൻസർ രോഗികളുടെ സുഹൃത്തും .വഴികാട്ടിയും ആയ കോട്ടയംകാരിത്താസ് കാൻസർ ഇൻസ്റ്റിറ്റൂട്ടിലെ ഡോ. അമൃതയെ കുറിച്ച് ലിജി എന്ന യുവതി എഴുതിയ കുറിപ്പ് വൈറലാകുന്നു. ഡോക്ടർ, ഞങ്ങളുടെ നിരവധിയായ സംശയങ്ങൾക്ക് മടികൂടാതെ , ക്ഷമയോടെ മറുപടി നൽകിയും എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യo നൽകിയും ഞങ്ങളെ ചേർത്ത് നിർത്തുമ്പോൾ ഞങ്ങളുടെ മനസിൽ നിങ്ങളേക്കാൾ വലിയ വനിതയില്ല:ഡോക്ടറുടെ അഹം ഭാവങ്ങളില്ലാതെ …. ജാടയില്ലാതെ …. ഞങ്ങളുടെ വേദനകളുടെ ആഴം തിരിച്ചറിഞ്ഞ് കൂടെ നിൽക്കുമ്പോൾ നിങ്ങളറിയുന്നുവോ ഞങ്ങളുടെ മനസിലെരിയുന്ന കനലിലേക്ക് നല്ല തണുത്ത നീരുറവയായി നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും പരന്നൊഴുകുകയാണെന്നെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

കാൻസർ രോഗികളുടെ സുഹൃത്തും .വഴികാട്ടിയും ആയ കോട്ടയംകാരിത്താസ് കാൻസർ ഇൻസ്റ്റിറ്റൂട്ടിലെ കമ്മ്യൂണിറ്റി ഓങ്കോളജി ഓഫീസർ ഡോ. അമ്യതക്ക് വനിതാ ദിനത്തിൽ തണൽ ഗ്രൂപ്പിന്റെ സ്നേഹാദരം ..ഡോക്ടർ, ഞങ്ങളുടെ നിരവധിയായ സംശയങ്ങൾക്ക് മടികൂടാതെ , ക്ഷമയോടെ മറുപടി നൽകിയും എപ്പോൾ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യo നൽകിയും ഞങ്ങളെ ചേർത്ത് നിർത്തുമ്പോൾ ഞങ്ങളുടെ മനസിൽ നിങ്ങളേക്കാൾ വലിയ വനിതയില്ല:ഡോക്ടറുടെ അഹം ഭാവങ്ങളില്ലാതെ …. ജാടയില്ലാതെ …. ഞങ്ങളുടെ വേദനകളുടെ ആഴം തിരിച്ചറിഞ്ഞ് കൂടെ നിൽക്കുമ്പോൾ നിങ്ങളറിയുന്നുവോ ഞങ്ങളുടെ മനസിലെരിയുന്ന കനലിലേക്ക് നല്ല തണുത്ത നീരുറവയായി നിങ്ങളുടെ വാക്കുകളും പ്രവൃത്തിയും പരന്നൊഴുകുകയാണെന്ന്.‌

കാൻസറിനെ പ്രതിരോധിക്കാൻ ഡോക്ടർ നടത്തുന്ന ബോധവത്ക്കരണ പരിപാടികൾ അങ്ങേയറ്റം പ്രശംസനീയമാണ്. കാൻസർ രോഗികൾക്ക് ധൈര്യവും പ്രതീക്ഷയും നൽകാൻ ഡോക്ടർ എടുക്കുന്ന പ്രയത്നങ്ങളിൽ ഞങ്ങളും കൂടെയുണ്ട് : .വളരെ ഫ്രീയായി സംസാരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ഒരു ഡോക്ടർ കൂടെയുണ്ടെന്ന അഹങ്കാരവും അഹംഭാവവും ഇന്ന് ഞങ്ങൾക്കാണുള്ളത് …ഈ ചെറുപ്രായത്തിൽ ഡോക്ടർ കാൻസർ രോഗികൾക്കായി ചെയ്യുന്ന ഓരോ പ്രവൃത്തിയിലൂടെയും നിങ്ങൾ എത്ര കരുത്തുറ്റ വനിതയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.ഒരു സ്ത്രീ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അത് മറ്റുള്ളവർക്കായി വിനിയോഗിക്കുമ്പോൾ അവൾ സമൂഹത്തിൽ ആദരിക്കപ്പെടുക തന്നെ വേണം.. തന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രതിബന്ധങ്ങൾ ഒന്നുമല്ലെന്ന് അവൾ കാട്ടിതരുമ്പോൾ ഏറ്റവും കരുത്തുറ്റ വനിതയായി ഏവരുടെയും മനസിൽ അവൾ ഇടം നേടുന്നു.

അതേ … ഈ വനിതാ ദിനത്തിൽ ഞങ്ങളുടെ മനസിൽ നിങ്ങളോളം വലിയ സ്ത്രീയില്ല … നൂറ് കണക്കിന് കാൻസർ രോഗികളുടെ മനസിൽ ഡോക്ടർ അമൃതയുടെ പേര് ആലേഖനം ചെയ്ത് കഴിഞ്ഞു.മുന്നോട്ട് പോവുക … ഈ ആത്മാർത്ഥത കൈമോശം വരാതെ കാത്ത് സൂക്ഷിക്കുക … പ്രാർത്ഥനയായി ഞങ്ങൾ കൂടെയുണ്ട്.