ലുലുമാൾ പാർക്കിങ്ങ് ഫീസ് കേസ്, എം.എ യൂസഫലിക്ക് തിരിച്ചടി, അമിസ്ക്കക്യൂറിയെ നിയമിച്ചു

കൊച്ചി‌ ലുലുമാളിൽ Lulu Mall പാർക്കിം​ഗ് ഫീസ് പിരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ‌ സുപ്രധാന വിധി. ലുലുമാൾ Lulu Mall പാർക്കിങ്ങ് ഫീസ് കേസിൽ എം.എ യൂസഫലിക്ക് M. A. Yusuff Ali തിരിച്ചടിയാണുണ്ടായിരിക്കുന്നത്, നിജസ്ഥിതികൾ പരിശോധിക്കാൻ കൊച്ചി മാളിലേക്ക് അമിസ്ക്കസ് ക്യൂറിയേ നിയമിച്ച് കേരളാ ഹൈക്കോടതി ഉത്തരവിട്ടു, അഡ്വ. അലക്സ് എം സ്കറിയായാണ് പാർക്കിങ് ഫീസ് അമ്മിക്കസ് ക്യൂറി.

ലുലുമാൾ പാർക്കിങ്ങ് ഫീസ് കേസിൽ എം.എ യൂസഫലിക്ക് തിരിച്ചടി, പൊതു പ്രവർത്തകനായ ബോസ്കോ കളമശേരി Bosco Kalamasseri നൽകിയ ഹർജിയിലാണ് വിധി വന്നിരിക്കുന്നത്. ഏറെ നാളായി ബോസ്കോ കളമശേരി തന്നെയാണ് അഭിഭാഷകനില്ലാതെ കോടതിയിൽ ഹാജരായി കൊണ്ടിരുന്നത്. കേസു കൊടുത്തതിനു പിന്നാലെ പലഭീഷണികളും തനിക്കു നേരെ വന്നിരുന്നു, ലൈസൻസ് ഹാജാരാക്കാൻ പറഞ്ഞപ്പോൾ കടമുറികൾക്ക് നൽകുന്ന ലൈസൻസാണ് ഹാജരാക്കിയത്.

മാളുകളിൽ പാർക്കിം​ഗ് ഫീസ് പിരിക്കുന്നത് ഇല്ലീ‌​ഗലാണെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അവര് ഫീസ് ഈടാക്കുകയായിരുന്നു. ഇത്രയും നാൾ പിരിച്ച തുക സാധാരണക്കാർക്കു തന്നെ തിരിച്ചു കൊടുക്കേണ്ടതാണെന്നും ബോസ്കോ കളമശേരി കർമ ന്യൂസിനോട് പറഞ്ഞു. തനിക്കു നേരെ കളമശേരി ന​ഗരസഭ സെക്രട്ടറി വരെ തനിക്കെതിരെ വധഭീഷണി മുഴക്കുന്നുണ്ട്. തന്നെ ജയിലിടക്കമെന്നും ബെഡിൽ റെസ്റ്റെടുത്ത് കിടന്നോളാനാണ് നേതാക്കൾപ്പോലും പറഞ്ഞിട്ടുള്ളതെന്നും ബോസ്കോ കളമശേരി കർമ ന്യൂസിനോട് പറഞ്ഞു. ജനങ്ങൾ പ്രതികരിച്ചാൽ മാത്രമേ ഇത്രയും സംഭവങ്ങൾ മാറുകയുള്ളൂവെന്നും ബോസ്കോ കളമശേരി പറഞ്ഞു