കരാറില്‍ നിയമലംഘനമില്ല; മാധ്യമവാര്‍ത്ത അസത്യം;എംഎ ബേബി

സ്പ്രിന്‍ക്ലറുമായി ബന്ധപ്പെട്ട് സിപിഎം കേരള ഘടകത്തിന്റെ നിലപാട് പിബി തള്ളിയെന്ന വാര്‍ത്ത അസത്യമെന്ന് പൊളിറ്റ്ബ്യറോ അം​ഗം എംഎ ബേബി. കരാറില്‍ ഒരു നിയമലംഘനവുമില്ല. ഓരോ ജീവനും രക്ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്ന് എംഎ ബേബി പറഞ്ഞു.

സംസ്ഥാനത്ത് പ്രതിപക്ഷം സ്തംഭിച്ചു നില്‍ക്കുകയാണ്. അവര്‍ക്ക് ഒരുതരം അനാഥത്വം അനുഭവപ്പെടുകയാണ്. അവര്‍ അപ്രസക്തരായി എന്ന് തോന്നിയ സാഹചര്യത്തില്‍ അവരെ രക്ഷിച്ചെടുക്കാനും കോറോണ വൈറസ് ബാധ വ്യാപിക്കുമ്ബോള്‍ അതിന് സമാന്തരമായി കേരളം നേടിയ അഭിമാനകരമായ മാതൃകയെ ഇല്ലാതാക്കാനാണ് ആ മാധ്യമം ബോധപൂര്‍വം ശ്രമം നടത്തിയതെന്ന് ബേബി പറഞ്ഞു.

വ്യക്തിപരമായ ഡാറ്റകള്‍ ചോരാന്‍ പാടില്ലെന്ന പാര്‍ട്ടി നയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സ്പ്രിന്‍ക്ലറുമായി കരാര്‍ ഒപ്പിട്ടത്. ശേഖരിക്കുന്ന വിരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ട്. ഈ കമ്ബനി സ്പതംബര്‍ 24 വരെ പൂര്‍ണമായും സൗജന്യമായിട്ടാണ് ചെയ്യുന്നത്. ഈ കരാറില്‍ ഒരുതരത്തിലും നിയമലംഘനം ഉണ്ടായിട്ടില്ല. കരാര്‍ ഉണ്ടാക്കിയപ്പോള്‍ ഒരാളെ കുടി രക്ഷിക്കാന്‍ കഴിയുമോ എന്നാണ് കേരളം നോക്കിയത്, അതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. ഇവിടെ പ്രത്യയശാസ്ത്രത്തിനെതിരായി ഒന്നും സംഭവിച്ചില്ലെന്ന് ബേബി പറഞ്ഞു.

പ്രധാനപ്പെട്ട ഒരു മാധ്യമം ഇത്തരത്തില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണമെന്ന് പിബി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി കോവിഡ് 19 പ്രതിരോധത്തിലും, അതിഥി തൊഴിലാളികള്‍ക്കടക്കം മികച്ച കരുതല്‍ നല്‍കുകയും ചെയ്യുന്ന ഒരു സര്‍ക്കാരിനെ ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ കൊണ്ട് അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് ശ്രമം നടക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇത്തരം കെട്ടിച്ചമച്ച റിപ്പോര്‍ട്ടുകള്‍ ഒരു തരത്തിലും കണക്കിലെടുക്കില്ലെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു