നീ ഈ ഫേസ്ബുക്കില് എത്ര സ്ത്രീകളെ അവരുടെ ഔറത്ത് മറക്കാത്ത ചിത്രങ്ങള്‍ കാണുന്നു, ഇതൊക്കെ അനുവദനീയ മാണോ, വിമര്‍ശകനെ പൊളിച്ചടുക്കി ജസ്ല

ബിഗ് ബോസ് സീസണ്‍ 2ലൂടെ ഏവര്‍ക്കും സുപരിചിതയാണ് ജസ്ല മാടശേരി. പലപ്പോഴും തന്റെ നിലപാടുകള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച താരമാണ് ഇവര്‍. പക്ഷെ പല പ്രതികരണങ്ങളും ജസ്ലയെ വിവാദത്തില്‍ എത്തിച്ചിട്ടുണ്ട്. മത വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചുള്ള ജസ്ലയുടെ ജീവിതം ഉയര്‍ത്തി പിടിച്ച് പലരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിവാദ നായികയായിരിക്കെയാണ് ജസ്ലക്ക് ബിഗ്‌ബോസിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.

ഇപ്പോള്‍ തന്നെ മോശമായി വിമര്‍ശിച്ചയാള്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് ജസ്ല. അല്ലാഹുവിലും, റസൂലിലും വിശ്വസിക്കാത്ത നീ പോടി പട്ടി എന്ന വിളിച്ചയാളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കു വെച്ചാണ് ജസ്ലയുടെ മറുപടി. സമാധാന മതക്കരുടെ സഹിഷ്ണുത എത്രത്തോളമുണ്ടെന്ന് ചോദിച്ചാല്‍. ദേ അത് ഏകദേശം ഇത്രത്തോളം ഉണ്ട്. ഇതൊക്കെ ചെറുത്. അല്ലാഹുവിലും, റസൂലിലും വിശ്വസിക്കാത്ത നീ പോടി പട്ടി. കൊള്ളാം. എന്തൊരു സമാധാന മതം..വിശാല മതം. അല്ല സഹോദരാ നീ അല്ലാഹുവില് വിശ്വസിക്കുന്നുണ്ടോ. സത്യം പറയണം. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി മാത്രമല്ലെ ഈ വിശ്വാസ പ്രഹസനം. – ജസ്ല ഫേസ് ബുക്കിലൂടെ ചോദിക്കുന്നു.

ജസ്ലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സമാധാന മതക്കരുടെ സഹിഷ്ണുത എത്രത്തോളമുണ്ടെന്ന് ചോദിച്ചാല്‍. ദേ അത് ഏകദേശം ഇത്രത്തോളം ഉണ്ട്. ഇതൊക്കെ ചെറുത്. അല്ലാഹുവിലും, റസൂലിലും വിശ്വസിക്കാത്ത നീ പോടി പട്ടി. കൊള്ളാം. എന്തൊരു സമാധാന മതം..വിശാല മതം. അല്ല സഹോദരാ നീ അല്ലാഹുവില് വിശ്വസിക്കുന്നുണ്ടോ. സത്യം പറയണം. നാട്ടുകാരെ കാണിക്കാന്‍ വേണ്ടി മാത്രമല്ലെ ഈ വിശ്വാസ പ്രഹസനം. എന്നെ തെറിവിളിക്കുന്നത്.

നീയൊരു യഥാര്‍ത്ഥ മുസ്ലീം ആയിരുന്നേല്‍ നിന്റെ ഭാര്യയുടെ ഔറത്ത് ഫുള്‍ മറ്കാത്ത ചിത്രം social media യില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നോ. എത്ര അന്യ പുരുഷുകളുണ്ട്. ഇ സോഷ്യല്‍ മീഡിയയില്‍.ളിവാക്കിയാല്‍ അവള്‍ #അതാണ് എന്നൊക്കെ ഹദീസുകളില്‍ കണ്ടിട്ടുണ്..

പിന്നെ നീ ഈ ഫേസ്ബുക്കില് എത്ര സ്ത്രീകളെ കാണുന്നു. അവരുടെ ഔറത്ത് മറക്കാത്ത ചിത്രങ്ങളും കാണുന്നു. എന്തേ ഇതൊക്കെ അനുവദനീയ മാണോ. അതോ നീ ഇസ്ലാമ് നിന്റെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ച് പുതിയ നിയമങ്ങളുണ്ടാക്കിയോ. ഒന്ന് പോടൊ..
NB വെറുതെ ചൊദിച്ച് വാങ്ങരുത്. വലിച്ച് കീറി തേക്കാത്ത ചുമരില് മുഖമുരതിക്കരുത്. ഞാന്‍ സമാധാന മത വക്താവല്ലാത്തോണ്ട്…