ഓസ്ട്രേലിയയിൽ എം.എ ബേബി പോയത് എന്തിനെന്ന് അറിയില്ല, നവോഥയ എന്ന സംഘടനയുമായി പാർട്ടിക്ക് ബന്ധമില്ല

കണ്ണൂർ: ഓസ്ട്രേലിയയിൽ എം.എ ബേബി സന്ദർശനം നടത്തുന്നതിൽ പാർട്ടിക്ക് ബന്ധം ഒന്നും ഇല്ലെന്ന് വ്യക്തമാക്കി പാർട്ടി കേന്ദ്ര കമിറ്റി അംഗവും പ്രവാസി യൂണിറ്റുകളുടെ ചുമതലയുമുള്ള ഇ.പി.ജയരാജൻ. ഓസ്ട്രേലിയയിൽ മാധ്യമ പ്രവർത്തകനു നേരേ അതിക്രമം നടത്തുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്ത നവോഥയ എന്ന സംഘടയുമായി സി.പി.എം പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ല. മാധ്യമ പ്രവർത്തകന്‌ നേരേ ഓസ്ട്രേലിയയിൽ നടത്തിയ വധ ഭീഷണി നവോഥയ എന്ന നേതാവിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഇതിനെ ഒന്നും സി.പി.എം അംഗീകരിക്കില്ലെന്നും ശരിയായ കാര്യങ്ങൾ അല്ല നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയിൽ സി.പി.എം അനുഭാവ സംഘടന എന്ന പേരിലാണ്‌ നവോഥയ എന്നപേരിൽ രൂപീകരിച്ച സംഘടന പ്രവർത്തിക്കുന്നത്. ഇതിന്റെ ഉല്ഘാടനത്തിനാണ്‌ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വന്നതെന്നും ചൂണ്ടിക്കാട്ടിയപ്പോൾ എം.എ ബേബിയുടെ യാത്ര എന്തിനാണെന്ന് തനിക്കറിയില്ലെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. എന്തായാലും നവോഥയ എന്ന സംഘടന ഗൾഫ് കകരിച്ചുള്ള ഒരു സംഘടനയാണ്‌. അതിനേ സി.പി.എം പാർട്ടിയുമായോ അതിന്റെ പോഷക
സംഘടനകളുമായോ ബന്ധിപ്പിക്കേണ്ട. ഓസ്ട്രേലിയയിൽ സി.പി.ഐ.എമ്മിനു ഒറ്റ യൂണിറ്റ് മാത്രമേയുള്ളു. മെല്ബൺ കേന്ദ്രീകരിച്ചുള്ള ഗ്രാമ എന്ന സംഘടനയാണത്. ഇതുമായി മാത്രമേ പാർട്ടിക്ക് ബന്ധം ഉള്ളു.

പാർട്ടിയുടെ നേതാവ്‌ വരുന്നതുമായി ബന്ധപ്പെട്ട് പണം പിരിച്ചിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകും. പരാതി കിട്ടിയാൽ നടപടി എടുക്കും. പണം പിരിക്കാൻ ആർക്കും അനുവാദം നല്കിയിട്ടില്ല. മാത്രമല്ല ഓസ്ട്രേലിയയിൽ നിന്നും പാർട്ടിക്കും നേതാക്കൾക്കും ഒരു ഫണ്ടിന്റെ ആവശ്യം പോലും ഇല്ല. ഇ.പി ജയരാജൻ പറഞ്ഞു.

എം.എ ബേബിയുടെ വരവും ആയി ബന്ധപ്പെട്ട് പതിനായിരക്കണക്കിന്‌ ഡോളർ ആണ്‌ ഓസ്ട്രേലിയൻ പ്രവാസികളിൽ നിന്നും പിരിച്ചെടുത്തത്. വീടുകളിൽ അസമയത്തും, അപരിചിതരായ ആളുകളും ചെന്നതും ഭീഷണി രൂപത്തിൽ പണം വാങ്ങിയതും മലയാള സമൂഹത്തിൽ ആദ്യമാണ്‌. സി.പി.എം അനുഭാവികളിൽ നിന്നും ചുരുങ്ങിയത് 100 ഡോളർ ആയിരുന്നു പിരിവ്‌. മാത്രമല്ല പെർത്തിൽ ഉണ്ടായ അനിഷ്ട സംഭവം ഓസ്ട്രേലിയൻ മലയാളികളേയും മറ്റ് നൂറോളോം മലയാളി സംഘടനകളേയും അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചു. വളരെ ശാന്തവും സുന്ദരവുമായി പോകുന്ന ഓസ്ട്രേലിയ എന്ന രാജ്യത്ത് മലയാളികൾക്ക് നേരേ ഒരു സംഘടനയുടെ പേരിൽ ഇത്ര വലിയ അക്രമവും, വധ ഭീഷണിയും നടക്കുന്നത് ഇതാദ്യാമാണ്‌. ഓസ്ട്രേലിയൻ പോലീസ് ഇതുമായി ബന്ധപ്പെട്ട് മലയാളിയേ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാനിങ്ങ്ടൺ പോലീസാണ്‌ മലപ്പുറം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

എം.എ ബേബിയുടെ പരിപാടിക്ക് സിഡ്നിയിൽ വന്നത് 60 പേർ

10000ത്തിലധികം മലയാളികളും ആയിരക്കണക്കിന്‌ സി.പി.എം പ്രവർത്തകരും അനുഭാവികളും ഉള്ള സിഡ്നിയിൽ ശനിയാഴ്ച്ച നടന്ന പോളീറ്റ്ബ്യൂറോ അംഗം കൂടിയായ എം.എ ബേബിയുടെ പരിപാടിക്ക് എത്തിയത് 60 പേർ. പാർട്ട്ക്കാർ എല്ലാം വിട്ട് നിന്നു. പാർട്ടിയുമായി ബന്ധമില്ലാത്ത പരിപാടിയെന്ന് ആളുകളേ മുൻ കൂട്ടി പലരും അറിയിച്ചിരുന്നു.