കാവ്യയും ദിലീപും കാണാതെ ക്യാമറയിലേക്ക് നോക്കി മഹാലക്ഷ്മി

ദിലീപ്–കാവ്യ മാധവൻ താരദമ്പതികൾക്ക് ആരാധകർ നിരവധിയാണ്. ദിലീപിന്റെ കുടുംബസമേതമുള്ള ചിത്രളാണ് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മഹാലക്ഷ്മിയും കൂടെയുള്ള ഫോട്ടോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മഹാലക്ഷ്മിയുടെ ഫോട്ടോകൾ ദിലീപും കാവ്യയും പുറത്തുവിടാറില്ല.2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. 2018 നവംബർ 17നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്.വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ മകൾ മഹാലക്ഷ്മിയുടെ പുത്തനൊരു ചിത്രം ദിലീപ് ഫാൻസ് ഗ്രൂപ്പുകളിൽ ഏറെ വൈറലായിരിക്കുകയാണ്. ദിലീപും കാവ്യയും തിരിഞ്ഞ് നിൽക്കുകയാണെങ്കിലും പുറകിൽ ചിത്രം പകർത്തുന്നയാളുടെ ക്യാമറ കണ്ണുകളിലേക്ക് മഹാലക്ഷ്മി നോക്കുകയാണെന്ന് വ്യക്തം..കഴിഞ്ഞ ദിവസവും മഹാലക്ഷമിയുടെ ഫോട്ടോകൾ വൈറലായിരുന്നു. എന്നാൽ അതിൽ മുഖം വ്യക്തമായിരുന്നില്ല.അടുത്തിടെ ക്ഷേത്ര സന്ദർശനത്തിനെത്തിയ ദിലീപിൻറേയും കാവ്യയുടേയുമൊക്കെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.

മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016നവംബർ 25നായിരുന്നു വിവാഹിതരായത്.കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിവാഹദിവസം രാവിലെ തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മകൾ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങൾ വിവാഹിതരാവുന്നു എന്ന വാർത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്.വിവാഹശേഷം അഭിനയത്തിൽ നിന്നും പൂർണ്ണമായും വിട്ടു നിൽക്കുകയായിരുന്നു കാവ്യ