മാഹിയിൽ ബാറിൽ സംഘർഷം, അക്രമണത്തിൽ മാനേജർക്ക് ഗുരുതര പരിക്ക്

മാഹി പന്തക്കലിൽ കോപ്പാലത്തെ ഗോൾഡൻ റോക്ക് ബാറിൽ സംഘർഷം. അക്രമണത്തിൽ മാനേജർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ബാർ മാനേജർ വിഷ്ണുവിനെ ഗുരുതര പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തക്കൽ ഗോൾഡൻ റോക്ക്ബാറിലായിരുന്നു സംഭവം.

ബാറിൽ മദ്യപിക്കുന്നതിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും, സംഘർഷത്തിലെത്തുകയുമായിരുന്നു. മാനേജർ വിഷ്ണു പൊലീസിനെ വിളിക്കുന്നതിനിടെ ഒരാൾ കല്ലുകൊണ്ട് തലക്ക് കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയുമായിരുന്നു. തലക്ക് ആഴത്തിൽ കുത്തേറ്റ വിഷ്ണുവിന് പന്തക്കൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പാനൂർ സ്വദേശികളായ രണ്ട് പേരെ പന്തക്കൽ എസ്.ഐ.ജയരാജും സംഘവും കസ്റ്റഡിയിലെടുത്തു.