ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നറിയിപ്പുമായി മാളവിക മോഹന്‍

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നായിക നടിമാരില്‍ ഒരാളാണ് മാളവിക മോഹനന്‍. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കും അരാധകര്‍ക്കും മുന്നറിയിപ്പ് നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് മാളവിക. തന്റെ പേരില്‍ ആരോ ടെലഗ്രാമില്‍ ചാറ്റ് ചെയ്യപുന്നുണ്ടെന്നാണ് താരം നല്‍കുന്ന മുന്നറിയിപ്പ്. തനിക്ക് ടെലഗ്രാമില്‍ അക്കൗണ്ട് ഇല്ലെന്നും മാളവിക വ്യക്തമാക്കുന്നു. സുഹൃത്തുക്കള്‍ക്കും മറ്റും സന്ദേശം ലഭിച്ചതോടെയാണ് താരം മുന്നറിയിപ്പുമായി എത്തിയത്.

ആരോ ഒരാള്‍ ടെലിഗ്രാമില്‍ ഞാനാണെന്ന പേരില്‍ സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാള്‍ ചാറ്റ് ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും മെസേജ് ലഭിക്കുകയാണെങ്കില്‍ അത് അവഗണിക്കുക, അല്ലെങ്കില്‍ അറിയിക്കുക. ടെലിഗ്രാമില്‍ ഇല്ല. വാട്‌സ്ആപ്പിലാണുള്ളത്. അല്ലെങ്കില്‍ ഇന്‍സ്റ്റയില്‍ മെസേജ് അയക്കൂ. ആ വൃത്തികെട്ടവര്‍ക്കൊഴികെ എല്ലാവരോടും സ്‌നേഹം മാളവിക കുറിച്ചു. ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയായിട്ടാണ് താരത്തിന്റെ കുറിപ്പ്.

വിജയ് ചിത്രം മാസ്റ്ററില്‍ നായികയായി എത്തിയതോടെ ഇപ്പോള്‍ തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് മാളവിക. ധനുഷിന്റെ പുതിയ ചിത്രത്തിലും മാളവിക മോഹനാണ് നായിക ആയി എത്തുന്നത് എന്നാണ് വിവരം.