മലയാളി വീട്ടമ്മ ലണ്ടനില്‍ പൊള്ളലേറ്റ് മരിച്ചു

എന്‍ഫീല്‍ഡ്: ലണ്ടനില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി വനിത മരിച്ചു. കോഴിക്കോട് സ്വദേശിനിയായ നിഷാ ശാന്തകുമാര്‍ ആണ് മരിച്ചത്. 49 വയസായിരുന്നു. പാചകം ചെയ്യുന്നതിനിടെ ചൂടുള്ള എണ്ണ ദേഹത്ത് തെറിച്ചു വീണാണ് നിഷയ്ക്ക് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ നിഷ മൂന്ന് ആഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.

നിഷയുടെ ഭര്‍ത്താവ് വെല്ലൂര്‍ സ്വദേശി ശാന്തകുമാര്‍ എംആര്‍ഐ സ്‌കാനിങ് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്ത് വരികയാണ്. വിദ്യാര്‍ഥികളായ സ്‌നേഹ (പ്ലസ് വണ്‍) ഇഗ്ഗി (9ാം ക്ലാസ്സ്) എന്നിവര്‍ മക്കളാണ്. 15 വര്‍ഷം മുമ്പാണ് ഇവര്‍ എന്‍ഫീല്‍ഡില്‍ എത്തിയത്.

നിഷയുടെ അകാല വേര്‍പാടില്‍ എന്‍ഫീല്‍ഡിലെ മലയാളി സമൂഹം അതീവ ദുഃഖം രേഖപ്പെടുത്തി. സുഖപ്പെട്ടു വരുന്നുവെന്നു ആശ്വസിച്ചിരിക്കെയായിരുന്നു മരണം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി, വേണ്ടപ്പെട്ടവരെ നാട്ടില്‍ നിന്നെത്തിക്കാനും അന്ത്യോപചാര ശുശ്രുഷകള്‍ നടത്തി എന്‍ഫീല്‍ഡില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കാനുമാണു തീരുമാനം.