വീണ്ടും പോലീസ് ക്രൂരത, ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ ലാത്തിക്ക് എറിഞ്ഞ് വീഴ്ത്തി മര്‍ദ്ദിച്ചു

കേരള പോലീസിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ഓരോ ദിവസവും പുറത്തെത്തുന്നത്. സാധാരണക്കാരോട് വളരെ മോശമായി പെരുമാറുന്ന പല സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഇപ്പോള്‍ വീണ്ടും കേരള പോലീസിനെതിരെ വീണ്ടുമൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. പുതുവര്‍ഷത്തലേന്ന് ബൈക്കില്‍ പോയ മത്സ്യതൊഴിലാളി യുവാവിനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി മര്‍ദിച്ചതായി പരാതി.

അമ്പലപ്പുഴ നീര്‍ക്കുന്നം മാടവന തോപ്പില്‍ അമല്‍ ബാബു എന്ന 29കാരനാണ് പരുക്ക് പറ്റിയത്. അമല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വണ്ടാനം കിണറുമുക്കിനു സമീപം ബൈക്കില്‍ പോകുമ്പോള്‍ പൊലീസ് കൈകാണിച്ചെങ്കിലും നിര്‍ത്തിയില്ലെന്നും തിരികെവരുമ്പോള്‍ ലാത്തിയെറിഞ്ഞു വീഴ്ത്തുകയായിരുന്നുവെന്നും അമല്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചതായും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്. അതേസമയം അമലിനെ മര്‍ദിച്ചിട്ടില്ലെന്നും അമിതവേഗത്തില്‍ പോയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി വീണാണു പരുക്കേറ്റതെന്നും പുന്നപ്ര പൊലീസ് പറഞ്ഞു. ഇയാളെ സ്റ്റേഷനിലെത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ടയച്ചുവെന്നും പോലീസ് അറിയിച്ചു.

അതേസമയം ടിക്കറ്റില്ലാതെ യാത്പര ചെയ്‌തെന്നും സ്ത്രീകളെ ശല്യപ്പെടുത്തിയെന്നും ആരോപിച്ച ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ് ഐയെ സസ്‌പെന്‍ഡ് ചെയ്തനു. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പാ്രമോദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.