മൂര്‍ഖനെ പിടികൂടി കളിപ്പിച്ചു, യുവാവിനെ പാമ്പ് കൊത്തി, ദാരുണ മരണം, അശാസ്ത്രീയമായ പാമ്പ് പിടുത്തം അപകടങ്ങള്‍ വിളിച്ചുവരുത്തുമ്പോള്‍

പലപ്പോഴും പാമ്പ് പിടുത്തക്കാര്‍ പാമ്പിനെ പിടിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകാറുണ്ട്. ഇത്തരത്തില്‍ പല സാഹസികതകളും കാണാന്‍ നിരവധി പേരുണ്ട്. എന്നാല്‍ വലിയ അപകടങ്ങളും പാമ്പ് പിടുത്തത്തില്‍ നിന്നും സംഭവിക്കുന്നുണ്ട്. പ്രശസ്ത പാമ്പ് പിടുത്തക്കാരനായ വാവ സുരേഷ് തന്നെ പല പ്രാവശ്യം പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. പാമ്പ് പിടുത്തക്കാരനായ സക്കീര്‍ ഹുസൈന്‍ പാമ്പ് കടിയേറ്റ് മരിച്ചു എന്ന ദാരുണമായ വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. അശാസ്ത്രീയമായ പാമ്പ് പിടുത്തവും സ്വകാര്യ പാമ്പ് പിടുത്തവും നിരോധിക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. അതിനിടെയാണ് ഇത്തരത്തില്‍ ഒരു ദാരുണ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരുവനന്തപുരത്ത് നാവായിക്കുളത്ത് വെച്ചാണ് സംഭവം ഫണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പാമ്പിനെ പിടിച്ച ശേഷം സക്കീര്‍ ഹുസൈന്‍ അതിനെ കളിപ്പിക്കുകയായിരുന്നു. അശ്രദ്ധമായി പാമ്പിനെ കളിപ്പിക്കുന്നതിന് ഇടെ പാമ്പ് സക്കീര്‍ ഹുസൈന്റെ കയ്യില്‍ കൊത്തി. ഇതോടെ ശാസ്താവട്ടം, റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ കൂടിയായ സക്കീര്‍ ഹുസൈന്‍ മരിക്കുകയായിരുന്നു. നാവായിക്കുളം 28ആം മൈല്‍ കാഞ്ഞിരംവിളയില്‍ 5 വയസ്സുയുള്ള മൂര്‍ഖനെ പിടികൂടുന്നതിനിടയിലാണ് കടിയേറ്റത്. സക്കീറിന്റെ കൈയ്യിലാണ് കടിയേറ്റത്. പാമ്പിന്റെ കടിയേറ്റ് ഉടന്‍ തന്നെ സക്കീര്‍ ഹുസൈന്റെ വായില്‍ നിന്നും നുരയും പതയും വന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാനത്ത് നിരവധി പാമ്പ് പിടുത്തക്കാര്‍ ഇപ്പോള്‍ പാമ്പിനെ പിടിക്കുന്നുണ്ട്.

വീഡിയോ സ്റ്റോറി കാണാം;