മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ മുന്നിലേക്ക്.

ന്യൂഡല്‍ഹി. സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം എം മണിയുടെ വിവാദ പ്രസംഗം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ മുന്നിലേക്ക്. പരിശോധിക്കും. പൊമ്പിളെ ഒരുമൈ സമരത്തിനിടെയുള്ള എം എം മണി നടത്തിയ വിവാദ പ്രസംഗമാണ് സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ച് പരിശോധിക്കുക. ജനപ്രതിനിധികളുടെ അധിക്ഷേപങ്ങള്‍ പരിശോധിക്കുന്ന ബെഞ്ചാണ് മണിയുടെ പ്രസംഗവും പരിഗണിക്കുന്നത്.

“പൊമ്പിളൈ ഒരുമൈ നടന്നു. അന്നും കുടീം സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ. മനസ്സിലായില്ലേ. ആ വനത്തില്‍. അടുത്തുള്ള കാട്ടിലായിരുന്നു പണിയന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നന്ന്. എന്നാ സജിയോ. ആ എല്ലാരുംകൂടെ കൂടി. ഇതൊക്കെ ഞങ്ങക്കറിയാം. മനസ്സിലായില്ലേ. ഞാനത് പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്ന് പറഞ്ഞിട്ടുണ്ടിന്നലെ. പലതും കേള്‍ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല” എന്നായിരുന്നു മണിയുടെ പ്രസംഗം.

മാണിയുടെ വിവാദ പ്രസം​ഗത്തിനെതിരെ ജോർജ് വട്ടക്കുളം നൽകിയ ഹർജിയാണ് സുപ്രീംകോടതി പരി​ഗണിക്കുന്നത്. അടിമാലി ഇരുപതേക്കറില്‍ നടത്തിയ പ്രസംഗത്തിലാണ് എംഎം മണി പൊമ്പിളൈ ഒരുമൈയുടെ സമരത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയിരുന്നത്. പൊമ്പിളൈ ഒരുമൈ സമരകാലത്ത് കാട്ടില്‍ കുടിയും മറ്റു പരിപാടികളുമായിരുന്നു എന്നാണ് മണി സഖാക്കളെ ഹരം പിടി[പ്പിക്കാൻ പ്രസംഗത്തിനിടെ തട്ടിവിട്ടത്.