കിഡ്‌നി വിറ്റാലോ എന്ന് പോലും ചിന്തിച്ചുപോയി, കടക്കാരെ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയായിരുന്നു- മഞ്ജു പത്രോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസം ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ പങ്കെടുക്കവെ മഞ്ജു നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്.. വാക്കുകളിങ്ങനെ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോകും മുൻപേ ഒരു അപകടം തനിക്ക് ഉണ്ടായി. ഭർത്താവിനൊപ്പം യാത്ര ചെയ്യവേ ആണ് ബൈക്ക് അപകടത്തിൽ പറ്റിയതെന്നും ഒരു കോടിയിൽ പങ്കെടുക്കവെ നടി മഞ്ജു പത്രോസ് പറയുന്നു. കാലിനും കൈയ്ക്കും അപകടം പറ്റി കിടന്നുപോയാലോ എന്ന് ഭയന്ന് കാലു പൊക്കി പിടിച്ചപ്പോഴാണ് അപകടം ഉണ്ടായത്

വണ്ടി മറിഞ്ഞു നിലത്തുവീണപ്പോൾ മുഖത്തിന്റെ ഒരുഭാഗം കംപ്ലീറ്റായി മുറിഞ്ഞു. അത് ചികിത്സിക്കാൻ വേണ്ടി ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയത്, പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്തു, അതല്ലാതെ മറ്റു മാർഗ്ഗം ഇല്ലായിരുന്നു.

ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും, കടത്തിൽ മുങ്ങിയ ഒരു ജീവിതം ഉണ്ടായിരുന്നുവെന്നും മഞ്ജു പത്രോസ് ഷോയിൽ വച്ചു പറയുന്നു. വിവാഹം കഴിഞ്ഞതിന്റെ അന്നുമുതലാണ് ശരിക്കും ദുഃഖം താൻ അനുഭവിച്ചു തുടങ്ങിയതെന്നും സുനിച്ചൻ വിവാഹത്തിന് മുൻപേ ഉണ്ടാക്കിയ കടം ഒരുപാട് ഉണ്ടായിരുന്നുവെന്നും അത് തീർക്കാൻ തന്റെ സ്വർണ്ണം മുഴുവനും കൊടുക്കേണ്ടി വന്നു

താലിമാല മാത്രമേ പിന്നെ ബാക്കി ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം കൊണ്ടുപോയി പണയം വച്ചു. ശരിക്കും പറഞ്ഞാൽ അത് വിറ്റിരുന്നുവെങ്കിലും മതിയായിരുന്നു. കല്യാണത്തിന്റെ അന്ന് മാത്രമാണത് കാണുന്നത്. പിന്നെ എന്റെ സ്വർണ്ണം എവിടെ എന്നോ എന്ത് ചെയ്തെന്നോ ഞാൻ ഇതുവരെ ചോദിച്ചിട്ടില്ല , ഇനി ചോദിക്കുകയും ഇല്ല.

കിഡ്‌നി വിറ്റാലോ എന്ന് പോലും ചിന്തിച്ച അവസ്ഥകൾ വരെ ജീവിതത്തിൽ ഉണ്ടായി. കടക്കാരെ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥ. തിരിച്ചുകൊടുക്കാൻ പാങ്ങുണ്ടെങ്കിൽ മാത്രമേ കടം വാങ്ങാവൂ എന്നും മഞ്ജു ഷോയിൽ പറയുന്നുണ്ട്. ബിഗ് ബോസിൽ എത്തിയതിൽ പിന്നെ സിനിമ അവസരങ്ങൾ തനിക്ക് കുറഞ്ഞുവെന്നും കേൾക്കാൻ പാടില്ലാത്ത പലതും താൻ കേട്ടു