‌വിവാഹം കഴിഞ്ഞു മൂന്നാം ദിവസം സ്വർണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ ആ സ്വർണ്ണം,വീട് വരെ വിൽക്കേണ്ടി വന്നു- മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പതിവ്. എന്നാൽ പലപ്പോഴും വിമർശനങ്ങൾ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നൽകും.

എന്നെ കൊണ്ട് വന്നു ഒരു നടുക്കടലിൽ ഇട്ട പോലത്തെ അവസ്ഥ ആയിരുന്നു ആഫ്റ്റർ മാര്യേജ് എന്നും മഞ്ജു പറയുന്ന വീഡിയോ ആണ് വീണ്ടും വൈറലായി മാറുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും കടവും കടത്തിന്റെ കടലും മാത്രമായിരുന്നു എന്റെ ജീവിതം. സുനിച്ചൻ വിവാഹം ഒക്കെ ആയപ്പോൾ വീട് ഒക്കെ പുതുക്കി. അങ്ങനെ കുറെ കടം വാങ്ങി. തിരികെ കൊടുക്കാൻ നമുക്ക് ഒരു മാർഗ്ഗം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ അത് വാങ്ങാൻ പാടൊള്ളൂ. എനിക്ക് അത് തന്നെയാണ് ആളുകളോട് പറയാനുള്ളത്. വിവാഹം കഴിക്കുന്ന ആളുകളോടും പറയാൻ ഇത് മാത്രം.

എനിക്ക് ഇങ്ങനെ ഒരു ജോലി കിട്ടിയതുകൊണ്ടാണ് അത് വീട്ടാൻ ആയത്. ബിഗ് ബോസ് ഷോയൊക്കെ ജീവിതത്തിൽ വന്നതുകൊണ്ടാണ് ഇന്നും ജീവിച്ചിരിക്കുന്നത്. അല്ലെങ്കിൽ വിവാഹം കഴിഞ്ഞു ഒരു രണ്ടുവർഷം ഒക്കെ കഴിയുമ്പോഴേക്കും ഞാൻ ഉണ്ടാകുമായിരുന്നില്ല. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകൾ ഉണ്ട്. ഉറങ്ങാൻ പോലും ആകുമായിരുന്നില്ല. കടം വാങ്ങിയ ആളുകൾ വീട്ടിൽ കയറി ഇറങ്ങുമായിരുന്നു. ഒരിക്കൽ പലിശക്ക് കൊടുക്കുന്ന ഒരു സ്ത്രീ വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി. ഇന്നും കോളിങ് ബെൽ അടിക്കുമ്പോൾ ടെൻഷൻ ആണ്.

ഒരു സ്ഥലത്തുനിന്നും വാങ്ങി മറ്റൊരു സ്ഥലത്തുകൊടുത്തും അവിടെ നിന്നും വാങ്ങി വേറെ സ്ഥലത്തു കൊടുത്തും കടക്കാരെ നിയന്ത്രിക്കും കുറെ കാലഘട്ടം ഇതെന്നെ ആയിരുന്നു അവസ്ഥ. ജീവിതം ഫുൾ കടവും കണക്കും മാത്രം. അങ്ങനെ എന്റെ കൈയ്യിൽ ഉണ്ടായിരുന്ന സ്വർണ്ണം എല്ലാം ഞാൻ ഊരി കൊടുത്തു. അമ്മയോട് പോലും ഞാൻ അത് പറഞ്ഞിട്ടില്ല- ഒരുകോടിയിൽ പങ്കെടുക്കവെ പറയുന്നു.

വിവാഹം കഴിഞ്ഞു മൂന്നാം ദിവസം വീട്ടിലേക്ക് പോകുമ്പോൾ പോലും സ്വർണ്ണം ഇല്ല. കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ ആ സ്വർണ്ണം- എന്നിട്ടും വിഷമങ്ങൾ തീർന്നില്ല. പിന്നെയും ബാക്കി ആയിരുന്നു. വീട് വരെ വിൽക്കേണ്ടി വന്നു