![Untitled-1](https://thekarmanews.com/wp-content/uploads/2021/06/Untitled-1-82.jpg)
മലയാള മിനിസ്ക്രീന്‍-ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു സുനിച്ചന്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധികക്കപ്പെടുന്നത്. ഇപ്പോള്‍ സിനിമകളിലും ഹാസ്യ പരമ്പരകളിലും താരം തിളങ്ങി നില്‍ക്കുകയാണ്. ബിഗ്ബോസ് മലയാളം സീസണ് രണ്ടിലെ മത്സരാര്‍ത്ഥിയുമായിരുന്നു മഞ്ജു. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. ഇപ്പോള്‍ മഞ്ജുവിന്റെ പുതിയ പോസ്റ്റും വിമര്‍ശകര്‍ക്ക് നല്കിയ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. എസ് ഐ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. ഈ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്കാണ് മഞ്ജു മറുപടി നല്‍കിയത്.
നീ ഒന്ന് മനസിലാക്കണം. നീ പെണ്ണാണ് വെറും പെണ്ണ്, ഒരു പെണ്ണല്ലേ നീ, ഇത്ര തന്റേടം പാടില്ല. നിലത്തു നിക്കെടി, അഭിപ്രായം പറയാറാകുമ്പോള്‍ ചോദിക്കാം. ഇപ്പൊ ഇവിടെ പറയാന്‍ ആണുങ്ങള് ഉണ്ട്. ഓരോ സ്ത്രീകളും ജീവിതത്തില്‍ പലപ്പോഴും കേട്ടിട്ടുണ്ടാകും മുകളില്‍ പറഞ്ഞ ചിലതെങ്കിലും. ആനി ശിവയും കേട്ടിരിക്കും അനുഭവിച്ചിരിക്കും. ഇതും ഇതിനപ്പുറവും. ചവിട്ടിയരക്കപെട്ടപ്പോഴും ആ സ്ത്രീയുടെ ലക്ഷ്യബോധം തകര്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ അവരുടെ വിജയം നമ്മളെ കാണിച്ചു തരുന്നത്. ഇത് വായിച്ചു, അത്ഭുതപ്പെട്ടു തള്ളിക്കളയേണ്ട ഒരു ജീവിതകഥയല്ല.നമുക്കുള്ള പാഠമാണ്.
നമ്മുടെ ലക്ഷ്യബോധം, നമ്മുടെ ഉള്ളിലെ തീ, അതൊന്നും അണച്ചു കളയാന്‍ ആരെയും അനുവദിക്കരുത്, അത് ആണായാലും പെണ്ണായാലും. സ്വയം തിരിച്ചറിയൂ. സ്വന്തം കഴിവുകളിലേക്ക് നോക്കു. നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു. നാളത്തെ വിജയം നമുക്കുള്ളതാണ്. അഭിമാനം ആനി ശിവ. നിങ്ങള്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയായും പ്രചോദനം ആണ്. നിങ്ങളുടെ ഉയര്‍ച്ചകളിലും ജീവിതത്തിലെ നിങ്ങളുടെ സന്തോഷങ്ങളിലും അസൂയ പൂണ്ട് എങ്ങുമെത്താതെ നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് ജീവിച്ചു മരിക്കുന്ന കുറച്ച് ആള്ക്കാര് ഉണ്ട്. അത്തരക്കാരെ ആണ് ഇന്നത്തെ കാലത്ത് ‘സമൂഹം’ എന്ന് നമ്മള് വിശേഷിപ്പിക്കുന്നത്. ആ സമൂഹം എന്തു പറയും എന്ന് കരുതിയാണ് നമ്മുടെ പല സന്തോഷങ്ങളും നമ്മള് വേണ്ട എന്ന് വെക്കുന്നത്. ആ ഒരു പാഴ്സമൂഹത്തെ മുഖവിലക്കെടുക്കാതെ നിങ്ങളുടെ വിജയങ്ങളിലേക്ക് ആനന്ദത്തോടെ കുതിക്കൂയെന്നുമായിരുന്നു മഞ്ജു സുനിച്ചന് കുറിച്ചത്.
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത്. ഇത് പോലെ വലിയ സ്വപ്നങ്ങളിലൂടെയും ലക്ഷ്യബോധത്തോടെയും മുന്നേറുന്ന വനിതകള്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കുന്ന കുറച്ച് ഫെമിനിച്ചികള്‍ ഉണ്ട് ഈ സമൂഹത്തില്‍. അവരെ കൂടി ഒതുക്കേണ്ടതുണ്ടെന്ന് എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാള്‍ കമന്റിട്ടത്. ഈ കമന്റിന് കറക്ട് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.
മറ്റൊരു കമന്റ്, ഇയാളുടെ കഥാപാത്രങ്ങള്‍ അങ്ങനെയല്ലോല്ലോയെന്നായിരുന്നു. കഥാപാത്രങ്ങള്‍ ജീവിതമല്ലല്ലോ. അതിന്റെ ഒന്നും പേര് മഞ്ജു എന്നും അല്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. മഞ്ജുവിന്റെ മറുപടിയെ പിന്തുണച്ചും നിരവധി പേര് രംഗത്തെത്തി.