അവസരം കിട്ടിയാൽ ബി​ഗ് ബോസിലേക്ക് പോകും, പക്ഷെ എന്നെ ആരും വിളിച്ചിട്ടില്ല- മനോജ് കുമാർ

മലയാളം ബിഗ് ബോസ് സീസണ്‍ 3 ഉടന്‍ ആരംഭിക്കും. ഫെബ്രുവരി പകുതിയോടെ പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്നാണ് ടീസറില്‍ ടാഗ് ലൈന്‍ പോലെ കടന്നുവരുന്ന വാചകം. ഇത്തവണയും ചെന്നൈയില്‍ തന്നെയാണ് ഷോ നടക്കുക. കഴിഞ്ഞമാസം പതിനാലിന് തമിഴ് ബിഗ്ബോസ് സീസണ്‍ 4 അവസാനിച്ചിരുന്നു. അതിന് ശേഷം ഈ സ്ഥലത്തുതന്നെ മലയാളത്തിന് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചിരുന്നു.

ആരൊക്കെയാണ് ഇത്തവണ മത്സരാര്‍ത്ഥികളായി എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മനോജ് കുമാർ ബി​ഗ് ബോസിൽ എത്തുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. മലയാള ടെലിവിഷൻ മേഖലയിലും സീരിയൽ മേഖലയിലും കഴിഞ്ഞ മുപ്പത് വർഷമായി നിറഞ്ഞു നിൽക്കുന്ന താരമാണ് ബീന ആന്റണി.ബീനയുടെ ഭർത്താവ് മനോജ് കുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. 2003 ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ ഇരുവരും സീരിയലുകളിൽ സജീവമാണ്. ഒരു മകനാണ് ഉള്ളത്. ആരോമൽ ഇപ്പോൾ ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത്.

വാർത്തക്കു പിന്നിലെ സത്യാവസ്തയുമായെത്തിയിരിക്കുകയാണ് താരം. ബിഗ് ബോസിലേക്ക് എന്നെ സെല്ക്ട് ചെയ്‌തോ പോകുന്നുണ്ടോ എന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയാണ്. കാരണം യൂട്യൂബിലും മറ്റുമൊക്കെ ഷോ യിലേക്ക് ഞാന്‍ പോകുന്ന തരത്തിലുള്ള വീഡിയോകള്‍ വരുന്നുണ്ട്. ഏഷ്യാനെറ്റ് പുറത്ത വിട്ടു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നെ വിളിച്ചിട്ടില്ലെ ഞാന്‍ എല്ലാവരോടും മറുപടിയായി പറയുകയാണ്. വേണ്ടപ്പെട്ടവരെല്ലാം പറയുന്നത് ബിഗ് ബോസിലേക്ക് പോകണ്ടെന്നാണ്. പോയാല്‍ പിന്നെ മോശമാണെന്നും ഭൂരിഭാഗം പേരും പറയുന്നു.

പക്ഷേ എനിക്കതിനോട് യോജിപ്പില്ല. മറ്റുള്ളത് പോലെ ഇതും ഒന്ന് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ട്. സത്യത്തില്‍ ഈ ബിഗ് ബോസ് ആദ്യ സീസണ്‍ വന്നു കണ്ടപ്പോ എനിക്ക് ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. പക്ഷെ പരിപാടി ഇഷ്ടം ആയിരുന്നു. പുറംലോകവുമായി ബന്ധം ഉണ്ടാവില്ല.എന്നെ സംബന്ധിച്ച് ശാന്ത പ്രകൃതക്കാരനാണെങ്കിലും അനീതിയോ അന്യായമോ കണ്ടാല്‍ പെട്ടെന്ന് കയറി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യും. അത് എന്റെ വീട്ടുകാര്‍ക്ക് പോലും പേടിയുള്ള സ്വഭാവമാണ്.

അങ്ങനെ പോകാന്‍ തന്നെ തീരുമാനിച്ചു. അവിടെ ചെന്നിട്ടുള്ള ഓഡിഷന്‍ സമയത്ത് ചോദിച്ച ചോദ്യങ്ങളോട് അവര്‍ക്ക് ഒരു മതിപ്പ് തോന്നാത്ത രീതിയില്‍ ആണ് പ്രതികരിച്ചത്. അതുകൊണ്ട് തന്നെ എടുക്കില്ലെന്ന് ഉറപ്പായി. പിന്നീട് രജിത് കുമാറിനെ കുറിച്ച് ഞാന്‍ സംസാരിച്ചു. ഇതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തരാമെന്നായി. എന്നാല്‍ രജിത് കുമാറിന്റെ പ്രശ്‌നത്തിലേക്ക് വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ പിന്തുണച്ച് ലൈവില്‍ വന്നു. ഏഷ്യാനെറ്റ് ഇനി കാണില്ല, ബിഗ് ബോസ് കാണില്ലെന്നൊക്കെ പറഞ്ഞ് പോയി. ഇതോടെ എനിക്ക് ബാന്‍ കിട്ടി. ഇപ്പോഴും ഏഷ്യാനെറ്റിലെ ഒരു പരമ്പരക്ക് വേണ്ടി ഡബ്ബ് ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെയാണ് നിലവിലെ അവസ്ഥ. ഇനിയൊരു അവസരം കിട്ടിയാല്‍ പോകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും മനോജ് പറയുന്നു.