മാസപ്പടി വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉയര്‍ത്തും, കേരളത്തിലെ അവികസിത മണ്ഡലമാണ് പുതുപ്പള്ളി

തിരുവനന്തപുരം. കേരളത്തിലെ അവികസിത മണ്ഡലമാണ് പുതുപ്പള്ളിയെന്നും മാസപ്പടി വിവാദം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഷംസാറിന്റെ വിവാദ പരാമര്‍ശത്തില്‍ എന്ത് കൊണ്ടാണ് യുഡിഎഫ് നിലപാട് മാറ്റിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.

സിപിഎമ്മിന് മാസപ്പടി വിവാദത്തിലെ ചോദ്യങ്ങളെ നേരിടാന്‍ സാധിക്കുന്നില്ല. വിഷയത്തില്‍ ഒരു അന്വേഷണ ഏജന്‍സിയും നടപടി സ്വീകരിക്കുന്നില്ല. വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കുമനെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തില്‍ ശക്തമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്.

ഓണം അടുത്തിട്ടും സപ്ലൈകോയില്‍ ആവശ്യത്തിന് സാധനങ്ങളില്ല. ഓണക്കിറ്റ് എല്ലാവര്‍ക്കും നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ പെട്ടിപിടുത്തക്കരാണ് വിഡി സതീശന്‍ എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് സുരേഷ് ഗോപിയും അനില്‍ ആന്റണിയും പങ്കെടുക്കും.