എന്നാൽ ഞാൻ ഇതിലൂടെ തുണിയില്ലാതെ നടക്കാം എന്ന് പറഞ്ഞപ്പോൾ മോഹൻലാലടക്കം പൊട്ടിച്ചിരിച്ചു- മീന

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഭാഗ്യ നായികമാരിൽ ഒരാളാണ് മീന. വർണ പകിട്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ഒത്തിരി സിനിമകളിൽ നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. വർണപകിട്ടിന് ശേഷം ഒളിമ്പ്യൻ അന്തോണി ആദം, ഉദയനാണ് താരം, ചന്ദ്രോത്സവം, മിസ്റ്റർ ബ്രഹ്മാചരി, നാട്ടുരാജാവ്, ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എന്നിങ്ങനെ ഒട്ടനവധി സിനിമകളിലാണ് മോഹൻലാലും മീനയും നായിക നായകന്മാരായി അഭിനയിച്ചിരിക്കുന്നത്.

1984 ൽ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹൻലാലിനൊപ്പം അഭിനയിച്ചത്. ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമൻ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ സറീന വഹാബായിരുന്നു ലാലിന്റെ നായിക. മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ദൃശ്യത്തിൽ മോഹൻലാൽ പറമ്പിൽ പണിയെടുക്കുമ്പോൾ താൻ അടുത്തേക്ക് ചെല്ലുന്ന രംഗം ഉണ്ടെന്നും അതിൽ മോഹൻലാലിനോട് താൻ എന്നാൽ പിന്നെ ഞാൻ തുണിയില്ലാതെ ഇത് വഴി നടക്കാം എന്ന് പറയുന്ന ഡയലോഗ് ഉണ്ടെന്നും മീന പറയുന്നു. ആ ഡയലോഗ് പറഞ്ഞതിന് ശേഷം ഞാൻ പൊട്ടി ചിരിച്ചു മോഹൻലാലും അവിടെ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചു. മൂന്ന് പ്രാവിശ്യം ആ ഷോട്ട് എന്റെ ചിരി കാരണം എടുക്കേണ്ടി വന്നെന്നും മീന പറയുന്നു.

മീന ദുരൈരാജ് എന്നാണ് മീനയുടെ യഥാർത്ഥ പേര്. 1982 മുതൽ എട്ടു വർഷത്തോളം ബാലതാരമായി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങിയിരുന്ന നടി 1990ൽ നവയുഗം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായിക യായി അരങ്ങേറ്റം കുറിക്കുന്നത്. നുണക്കുഴിക്കവിളുകളോടെയുള്ള ചിരിയുമായെത്തിയ നടിയെ വളരെ പെട്ടെന്നു തന്നെ സിനിമാപ്രേമികൾ നെഞ്ചേറ്റി. തെന്നിന്ത്യൻ സിനികളിൽ മുഴുവൻ അഭിനയിച്ചിട്ടുള്ള നടി 2009ലാണ് വിവാഹിതയാകുന്നത്. ഐ ടി ഉദ്യോഗസ്ഥനായ വിദ്യാസാഗർ ആണ് ഭർത്താവ്. നൈനിക വിദ്യാസാഗർ എന്നൊരു മകളുമുണ്ട്. മകളും സിനിമയിൽ സജീവമാണ്