ഒരേ കളറിലുള്ള വസ്ത്രങ്ങളണിഞ്ഞ് മീനയും മകളും, ചിത്രം വൈറൽ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമായ മീനയുടെയും മകളുടെയും പുത്തൻ ഫോട്ടോ സൈബറിടത്ത് ചർച്ചയാവുന്നു. ഒരേ കളറിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. അമ്മയും മകളും ക്യൂട്ടെന്നാണ് ആരാധകർ പറയുന്നത്.

ബാലതാരമായി എത്തിയ നായികയായി ഉയർന്ന നടിയാണ് മീന. തെന്നിന്ത്യൻ ഭാഷകളിലെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. 1982മുതൽ സിനിമ ലോകത്ത് മീന സജീവമാണ്. നിരവധി മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. വർണ്ണപ്പകിട്ട്, ഫ്രണ്ട്‌സ്, ഉദയനാണ് താരം, ദൃശ്യം, ഷൈലോക്ക്, ദൃശ്യം 2 തുടങ്ങി വമ്പൻ ഹിറ്റ് ചിത്രങ്ങളിൽ മീന അഭിനയിച്ചു.

വിജയ് ചിത്രമായ തെരി എന്ന ചിത്രത്തിലൂടെ നൈനികയും അഭിനയ രംഗത്ത് എത്തിയിരുന്നു. 2009ൽ ആണ് മീനയുെ വിദ്യാസാഗറും തമ്മിൽ വിവാഹിതരായത്. നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിൽ ബാല താരമായി അഭിനയിച്ചാണ് മീന തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ഒരു പുതിയ കഥൈ എന്ന തമിഴ് സിനിമയിലാണ് മീന ആദ്യമായി നായികയായി എത്തിയത്. മലയാളത്തിൽ ആദ്യമായി നടി അഭിനയിച്ചത് സാന്ത്വനത്തിലായിരുന്നു. പിന്നീട് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികയായി മീന അഭിനയിച്ചു. തമിഴ് സൂപ്പർ താരം രജനികാന്തിന്റെ കൂടെ ബാലതാരമായും നായികയായും മീന അഭിനയിച്ചിട്ടുമുണ്ട്.