കാവ്യയും ദിലീപുമല്ല താരം: സാരിയില്‍ അതീവ സുന്ദരിയായെത്തിയ മീനാക്ഷി: ഫോട്ടോ വൈറല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മകള്‍ മീനാക്ഷിക്കും ഭാര്യ കാവ്യയ്ക്കുമെതിരെയും ആക്രമണങ്ങളുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് കുടുംബം സന്തോഷകരമായി മുന്നോട്ടു പോവുകയാണ്. ഇതിന് തെളിവാണ് പല സന്ദര്‍ഭങ്ങളിലായി പുറത്തു വരുന്ന ഫോട്ടോകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു കല്ല്യാണത്തില്‍ നിന്നുള്ള ഫോട്ടോയില്‍ പൂര്‍ണ്ണമായും താരമായത് മീനാക്ഷിയാണ്. ദിലീപിനും കാവ്യയ്ക്കും കിട്ടാത്ത അഭിനന്ദനങ്ങളാണ് ആരാധകര്‍ മീനാക്ഷിക്കു നല്‍കുന്നത്. കാരണം ആദ്യമായാണ് മീനാക്ഷി സാരി ധരിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

വരനും വധുവിനുമൊപ്പം നിറചിരിയോടെ നില്‍ക്കുകയാണ് കുടുംബം. കാവ്യയുടെ സമീപം ഓറഞ്ച്-മഞ്ഞ ഷെയ്ഡിലുള്ള സാരിയില്‍ അതീവ സുന്ദരിയായാണ് മീനാക്ഷി. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി നീറ്റ് പരീക്ഷയെഴുതി ഫലം വരാനുള്ള കാത്തിരിപ്പിലാണ്. ഈ വര്‍ഷമാണ് മീനാക്ഷിക്ക് 18 വയസ്സ് തികഞ്ഞത്.

മഞ്ജുവും ദിലീപും വേര്‍പിരിയുമ്പോള്‍ 15 വയസ്സായിരുന്നു മീനാക്ഷിക്ക് പ്രായം. എന്നാല്‍ അച്ഛനൊപ്പം തുടരാനാണ് മകള്‍ തീരുമാനിച്ചത്. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു.