പ്രസവം കഴിഞ്ഞ യുവതിയേകൊണ്ട് ചുമട്ട് തൊഴിലാളികൾ കരിങ്കൽ പാളികൾ തനിയേ ഇറക്കിച്ചു

തിരുവനന്തപുരം:  തിരുവന്തപുരം: ഗൈവത്തിന്റെ സ്വന്തം നാട്ടിൽ അതും തൊഴിലാളി പാർട്ടി ഭരിക്കുന്ന നാട്ടിൽ പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്ന യുവതിയോട് ചുമട്ട് തൊഴിലാളികൾ കാട്ടിയ ക്രൂരത ഇങ്ങിനെ. ടെക്നോപാർക് ജീവനക്കാരിയായ കഴക്കൂട്ടം മേനംകുളം കൽപ്പനയ്ക്കു സമീപം താമസിക്കുന്ന മീരക്കാണ്‌ ഈ പീഢനം ഉണ്ടായത്. ഈ സമയത്ത് മറ്റാരും വീട്ടിൽ ഇല്ലായിരുന്നു. ഗാർഡനിങ്ങിനായി കൊണ്ടുവന്ന കരിങ്കല്ലും, പുൽ തകിടി റോളുകളുമായി ലോറി വന്നു. ഉടൻ തന്നെ ചുമട്ട് തൊഴിലാളികളും പാഞ്ഞു വന്നു. ലോറിയിലേ ലോഡ് കാണും മുമ്പേ 4000 രൂപ കൂലി ചോദിച്ചു. ലോഡ് കുറവായത് ഞങ്ങളുടെ കുറ്റമല്ലെന്നും ഈ വണ്ടിയിൽ അൺ ലോഡിങ്ങ് കൂലി നിശ്ചയിച്ചിരിക്കുന്നത് 4000 രൂപയാണെന്നും തൊഴിലാളികൾ. അത് പറ്റില്ലെന്ന് മീര. നിങ്ങളുടെ ലോഡ് കുറവാണെങ്കിലും ഞങ്ങൾ ഇത്രയും തൊഴിലാളികൾ കൂടി ചെയ്യുന്നതാണെന്നും കൂലി ഇല്ലെങ്കിൽ ലോഡ് തനിയേ ഇറക്കിക്കോ എന്നും തൊഴിലാളികൾ.

ഇതോടെ മീരയേ സഹായിക്കാൻ   വന്ന കഴക്കൂട്ടം സ്വദേശി റീമയും എത്തി. എന്നാൽ റീമയേ ഭീഷണിപ്പെടുത്തി തൊഴിലാളികൾ മാറ്റി നിർത്തി. പ്രവസം കഴിഞ്ഞ് വിശ്രമിക്കുന്നു എന്ന് പറഞ്ഞപ്പോൾ അതെല്ലാം അവളാണ്‌ ഓർക്കണ്ടത് എന്നായി. മീരയെ കൊണ്ട് എല്ലാം തനിച്ച് ഇറക്കി. കിതച്ചും, ശ്വാസം മുട്ടിയും മീര എല്ലാം വലിച്ച് ഇറക്കുന്നത് പരിഹാസവും ചിരിയുമായി ചുമട്ട് തൊഴിലാളികൾ കണ്ട് നിന്നു. പലപ്പോഴും മീര കിതച്ച് വീഴാനായപ്പോൾ പോലും സഹായിക്കാൻ മറ്റുള്ളവരെ പോലും തൊഴിലാളികൾ സമ്മതിച്ചില്ല. വീട്ടുടമ്മ അല്ലാതെ വേറെ ആരെങ്കില്ലും ലോഡിൽ തൊട്ടാൽ വിവരമറിയുമെന്നും മുന്നറിയിപ്പും വന്നു.യുവതി അവശയായിട്ടും തൊഴിലാളികളുടെ മനസ്സ് അലിഞ്ഞില്ല. അമിത കൂലി നൽകാൻ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു പരാക്രമം.

ഇതു കണ്ട് മനസലിവു തോന്നിയ ഡ്രൈവർ ഒരു കൈ സഹായവുമായി അടുത്തു ചെന്നു. അതോടെ ഡ്രൈവർക്കു നേരെ തൊഴിലാളികൾ തിരിഞ്ഞു. ഡ്രൈവറെയും തൊഴിലാളികൾ മാറ്റി നിർത്തി.ഭർത്താവ്‌ ജോലി സ്ഥലത്തുനിന്നും വിവരം അറിഞ്ഞ് ഓടി വരുമ്പോഴേക്കും മീര ലോഡ് എല്ലാം ഇറക്കി കഴിഞ്ഞിരുന്നു. മീപവാസികൾ സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ലാൻഡ് സ്കേപ്പിങ് സാധനങ്ങൾ എത്തിച്ച റീമയാണു സംഭവം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.