മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു, സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് വിവാദനായിക

വിവാദങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന നടിയാണ് മീര മിഥുൻ‌.തമിഴിലെ സൂപ്പർതാരങ്ങൾക്ക് എതിരെ വൻ ആരോപണങ്ങൾ ഉന്നയിച്ചാണ് മീര രംഗത്ത് എത്തുന്നത്.അടുത്തിടെ നിത്യാനന്ദ സ്വാമിയെ സപ്പോർട്ട് ചെയ്തെത്തിയത് വിവാദമായിരുന്നു. വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നും താരം പറഞ്ഞിരുന്നു.ഇപ്പോൾ തന്റെ സ്വന്തം മരണത്തെക്കുറിച്ച്‌ ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. മീര മിഥുന് അന്തരിച്ചെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നുമാണ് താരത്തിന്റെ ട്വീറ്റ്.

‘മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്‌മോർട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികൾ’ താരം കുറിച്ചു. ഇത്തരമൊരു ട്വീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പുതിയ അടവാണ് ഇതെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകൾ.

നടിയും മോഡലും അവതാരകയുമായ തമിഴ് ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് വിവാദ താരമാകുന്നത്.. ഷോയിലെ അവതാരകനായ കമൽ ഹാസനും മത്സരാർത്ഥികൾക്കും എതിരെ നിരവധി ആരോപണങ്ങളാണ് മീര ഉന്നയിച്ചത്. സൂര്യ, വിജയ്, രജനികാന്ത് തുടങ്ങിയവർക്കെതിരെയും മോശം പ്രതികരണങ്ങളുമായി മീര രംഗത്ത് എത്തിയിരുന്നു,