ഉപ്പും മുളകിൽ നിന്നും മുടിയനും പുറത്തായോ, നിരാശയോടെ ആരാധകർ

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയപരമ്പരയാണ് ഉപ്പും മുളകും.അതിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.ബാലചന്ദ്രൻ നീലു ദമ്പതികളും അവരുടെ അഞ്ചു മക്കളും ഒരുമിച്ചെത്തിയ പരമ്പരയിലെ ഓരോ താരങ്ങളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.ഇതിലെ കഥാപാത്രങ്ങളെ അഭിനേതാക്കൾ ആയിട്ടല്ല മറിച്ച്‌ സ്വന്തം വീട്ടിലെ അംഗങ്ങൾ ആയിട്ടാണ് പ്രേക്ഷകർ കാണുന്നത്.

ലെച്ചുവായെത്തിയ ജൂഹിയുടെ പിന്മാറ്റം ആരാധകരെ നിരാശരാക്കിയിരുന്നു.1000 എപ്പിസോഡുകൾ പൂർത്തിയാക്കിയശേഷമാണ് ലെച്ചുപിന്മാറിയത്.ലെച്ചു തിരിച്ചുവരണമെന്ന ആവശ്യം ഇപ്പോഴും ആരാധകർ ഉന്നയിക്കുന്നുണ്ട്.ഇപ്പോഴിതാ മുടിയനും പിന്മാറിയെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ഓണത്തിന് ശേഷം താരങ്ങളെ കാണാനില്ലെന്ന് ആരാധകർ പറയുന്നത്.പ്പും മുളകിൽ നിന്നും മുടിയനെ കാണാത്തത് പ്രേക്ഷകരുടെ നിരാശ കൂട്ടുകയാണ്.ഋഷിയാണ് വിഷ്ണു എന്ന മുടിയനായി ഷോയിൽ എത്തുന്നത്.പൂജ ജയറാം എന്ന കഥാപാത്രത്തിലൂടെ നടി അശ്വതി നായർ ലച്ചുവിന്റെ പിന്മാറ്റത്തിൽ ഉപ്പും മുളകിൽ എത്തിയിരുന്നു.എന്നാൽ ഓണം കഴിഞ്ഞതിന് ശേഷം വന്ന പുതിയ എപ്പിസോഡുകളിലൊന്നും പൂജയും ഇല്ല. ന്നുള്ളതും ആരാധകർ ചൂണ്ടി കാണിക്കുന്നു.ഇത് ആരധകരെ കൂടുതൽ നിരാശയിലാക്കിയിരിക്കുകയാണ്