വിവാഹമെന്ന് പറയുന്നത് വലിയ ഒരു കമ്മിറ്റ്മെന്റ്. അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം, ചർച്ചയായി മീരയുടെ വാക്കുകൾ

മീര വാസുദേവൻ വീണ്ടും വിവാഹിതയായത് കഴിഞ്ഞ ദിവസമാണ്. ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് മീരയുടെ കഴുത്തിൽ താലി ചാർത്തിയത്. മീരയുടെ മൂന്നാം വിവാഹമാണിത്. മീര വാസുദേവൻ മുൻ ഭർത്താക്കന്മാരെ കുറിച്ച് സംസാരിച്ച വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്..

വിശാൽ വന്നത് എന്റെ 22- 23 വയസിലാണ്. അശോക് കുമാർ സാറിന്റെ മകനായിരുന്നു വിശാൽ. ഇപ്പോഴും അശോക് കുമാർ ജിയെ കുറിച്ച് സംസാരിക്കുമ്പോൾ ആ ബന്ധത്തിന്റെ ഒരു തീവ്രത അറിയാനാകും. തെറ്റെന്ന് പറയാനാകില്ല.

‘ആ തീരുമാനം എടുത്ത ശേഷമാണ് ഞാൻ സ്ട്രോങ്ങായി തീർന്നതെന്ന് പറയും. അതിൽ എനിക്ക് വിശാലിനോട് നന്ദിയുണ്ട്. ഇപ്പോൾ യാതൊരു ബന്ധവുമില്ല. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം മനസിൽ ഇത് വെച്ചിട്ട് ഒരു വിഷമവും എന്നോട് കാണിച്ചിട്ടില്ല. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ആദ്യത്തെ വിവാഹമോചനം. അതുപോലെ വളരെ നല്ലൊരു മനുഷ്യനാണ് ജോൺ. വളരെ പോസിറ്റീവ് ആറ്റിറ്റ്യൂടുള്ള വ്യക്തി.’

സിനിമയിൽ കാണുന്ന ഒരു വില്ലനല്ല ജീവിതത്തിൽ. വണ്ടർഫുള്ളായ ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹം നല്ല ഒരു അച്ഛൻ കൂടിയാണ്. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവായ ഒരു വ്യക്തിയെ വേണ്ടയെന്ന് വെച്ചതിന്റെ കാരണം ഇനി പറഞ്ഞിട്ട് ആർക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ. വിവാഹമെന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മിറ്റ്മെന്റാണ്. അഡ്ജസ്റ്റ് ചെയ്യാവുന്നത്ര അഡ്ജസ്റ്റ് ചെയ്യണം. ഞാൻ വിവാഹത്തിലെ കമ്മിറ്റ്മെന്റിൽ വിശ്വസിക്കുന്ന വ്യക്തിയാണ്.