ഇറ്റലിയിൽ അവധി ആഘോഷിച്ച് എംജി ശ്രീകുമാറും ഭാര്യയും

മലയാളികൾക്ക് പ്രിയപ്പെട്ട ​ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സം​​ഗീത ആസ്വാ​​ദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ പെട്ടെന്ന് തന്നെ പിന്നണി ​ഗാന രം​ഗത്തെ നിറ സാന്നിധ്യം ആയി. നടൻ മോഹൻലാലിന്റെ സിനിമകളിലാണ് എംജി ശ്രീകുമാർ കൂടുതലും ജനപ്രിയ ​ഗാനങ്ങൾ പാടിയിരിക്കുന്നത്. എംജി ശ്രീകുമാറിനൊപ്പം എപ്പോഴും കാണുന്ന വ്യക്തിയാണ് ഭാര്യ ലേഖ ശ്രീകുമാർ. ​ഗായകൻ പങ്കെടുക്കുന്ന മിക്ക അവാർഡ് ഷോകളിലും ലേഖയെയും ഒപ്പം കാണാറുണ്ട്.

ഇപ്പോഴിതാ അവധി ആഘോഷിക്കുവാനായി പോയിരിക്കുകയാണ് താരദമ്പതികൾ. റോം, വെനീസ്, മിലാൻ, ഡോമോ എന്നിവിടങ്ങളിലായിരുന്നു ഇത്തവണത്തെ അവധി ആഘോഷം. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടെങ്കിലും നവവധുക്കളെപ്പോലെ ആരെയും അസൂയപ്പെടുത്തുന്ന ജീവിതമാണ് താരദമ്പതികൾ നയിക്കുന്നത്.

നിലവിൽ ടോക് ഷോ അവതാരകനായും റിയാലിറ്റി ഷോ ജഡ്ജ് ആയും എംജി ശ്രീകുമാർ ടെലിവിഷൻ രം​ഗത്ത് സജീവമാണ്. മലയാളത്തിനും തമിഴിനും പുറമെ ഹിന്ദിയിലും എംജി ശ്രീകുമാർ ഒരുപിടി ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എംജി ​ഗാനങ്ങൾക്ക് ഇപ്പോഴും നിരവധി ആരാധകർ ഉണ്ട്.