മിസോറാം തിരഞ്ഞെടുപ്പ്, സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി.മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. തിരഞ്ഞെടുപ്പില്‍ 39 പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധി മിസോറാമില്‍ എത്തിയതിന് ശേഷമാണ് പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. നവംബര്‍ ഏഴിനാണ് മിസോറാമില്‍ തിരഞ്ഞെടുപ്പ്. 40 അംഗ നിയമസഭയാണ് മിസോറാമിലുള്ളത്.

അതേസമയം പ്രധാനമന്ത്രിക്ക് മണിപ്പൂരിനേക്കാള്‍ ശ്രദ്ധ ഇസ്രയേലിലെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പ്രധാനമന്ത്രി കലാപത്തിന് ശേഷം മിസോറാം സന്ദര്‍ശിച്ചിട്ടില്ല. മണിപ്പൂരില്‍ വിശ്വസിക്കാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ജൂണില്‍ താന്‍ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയതായും രാഹുല്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യ എന്ന ആശയം അക്രമിക്കപ്പെടുകയാണ്. മണിപ്പൂരിന് സമാനമായ സംഭവങ്ങള്‍ നിരവധി സ്ഥലത്ത് കാണാന്‍ സാധിക്കും. ബിജെപി ദളിതരെയും ന്യൂനപക്ഷത്തെയും ആക്രമിക്കുന്നു. ബിജെപി ദളിതരെയും ന്യൂനപക്ഷത്തെയും അക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.