ടിപ്പുവിന്റെ സിംഹാസനം, മോൺസനെ കൈവിട്ടു ഹൈക്കോടതി

നൂറ്റാണ്ടുകൾക്കു മുമ്പുള്ള മോശയുടെ അംശവടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, ​ഗണപതിയെഴുതിയ മഹാഭാരതം എന്നിങ്ങനെ സമൂഹത്തിലെ ഉന്നതന്മാരെ ചാക്കിട്ടു പിടിക്കാൻ പുരാവസ്തു തട്ടിപ്പു വീരൻ മോന്‍സന്‍ മാവുങ്കലിൽ നടത്തിയ തട്ടിപ്പു എല്ലാം അടപടലം പൊളിഞ്ഞതോടെ ഈ പുരാവസ്തുകൾ എന്ന് പറയുന്ന ഈ സാധനാങ്ങൾ എവിടെന്നാണോ മോൺസൻ ഒപ്പിച്ചത് അവിടെ തന്നെ തിരിച്ചു നൽകാൻ കോടതി ഉത്തരവ് ഇട്ടിരിക്കുകയാണ് ,ഇതോടെ ശില്പി സന്തോഷ് താൻ കഷ്ടപ്പെട്ട് പണിത എല്ലാ സാധനങ്ങലുംഅല്പം വൈകിട്ട് ആണെങ്കിലും തിരികെ ലഭിച്ചിരിക്കുകയാണ്.ശില്പി സന്തോഷിന്റെതായ വസ്തുക്കൾ തിരികെ നൽകാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സാധനങ്ങൾ കൈമാറിയത്. വ്യാജ മോശയുടെ അംശവടി, ശ്രീകൃഷ്ണന്റെ വെണ്ണക്കുടം, ​ഗണപതിയെഴുതിയ മഹാഭാരതം എന്നിവയടക്കം 900 സാധനങ്ങളാണ് കൈമാറുന്നത്.

ഹൈക്കോടതി ഉത്തരവിന് പിന്നാലെ കൊച്ചി കലൂരിലെ മോൻസന്റെ വീട്ടിൽ നിന്നും പോലീസ് ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിലാണ് ശില്പി സന്തോഷ് മോൻസന് നൽകിയിരുന്ന സാധനങ്ങൾ കൈമാറുന്നത്. ശില്പി സന്തോഷ് മോൻസൻ മാവുങ്കലിന് നൽകിയ വസ്തുക്കൾ നാല് കോടി രൂപയുടെ ബോണ്ട് കെട്ടിവെച്ചശേഷം സന്തോഷിന് കൈമാറാനാണ് ഹൈക്കോടതി ജസ്റ്റിസ് ബിച്ചു കുര്യൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിറക്കിയത്. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിലാണ് സാധനങ്ങൾ സന്തോഷിന് പോലീസ് കൈമാറുന്നത്. മോൻസന്റെ കൈവശമുണ്ടായിരുന്ന മിക്ക ശില്പങ്ങളും മോൻസന് നൽകിയത് കിളിമാനൂർ സ്വദേശിയായ സന്തോഷായിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് മോൻസന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന നിരവധി സാധനങ്ങൾ മോഷണം പോയിരുന്നു. മുമ്പ് കോടതി നിർദ്ദേശത്തെ തുടർന്ന് സാധനങ്ങൾ മാറ്റാൻ എത്തിയതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. വ്യാജ പുരാവസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയിരിക്കുന്നതെന്നും മോന്‍സന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റം പറഞ്ഞിരുന്നു.

അതേസമയം, പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ മോന്‍സന്‍ മാവുങ്കലിന്റെ ജീവിതം പോലും ആരെയും ഞെട്ടിപ്പിക്കുന്നവ ആയിരുന്നു.പുരാവസ്തു മ്യൂസിയത്തിനെ അനുസ്മരിപ്പിക്കുന്ന വീട്, മുറ്റം നിറയെ ആഡംബര കാറുകള്‍. പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായുള്ള ബന്ധം. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

എറണാകുളം കലൂരില്‍, അന്‍പതിനായിരം രൂപ മാസവാടകയുള്ള വീട്ടിലാണു മോണ്‍സണ്‍ മാവുങ്കല്‍ താമസിച്ചിരുന്നത്. ‘പുരാവസ്തു’ മ്യൂസിയം കണക്കെ മാറ്റിയിരിക്കുകയാണ് ഈ വീട്. അമൂല്യ പുരാവസ്തുക്കളെന്ന് അവകാശപ്പെട്ടവയില്‍ മിക്കതും വ്യാജമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇവയില്‍ 70 ശതമാനവും സിനിമാ ചിത്രീകരണത്തിനു വാടകയ്ക്കു നല്‍കുന്ന വസ്തുക്കളാണെന്നാണു പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. 28 വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ തന്റെ പക്കലുണ്ടെന്നാണ് മോണ്‍സണ്‍ പലരെയും പറഞ്ഞു വിശ്വസിപ്പിച്ചത്. അതേസമയം, ഈ വീടിന് എട്ടു മാസമായി വാടക കൊടുത്തിട്ടില്ലെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങള്‍ക്കു പുരാവസ്തുക്കള്‍ നല്‍കിയതു വഴി തന്റെ അക്കൗണ്ടിലെത്തിയ 2.62 ലക്ഷം കോടി രൂപ തിരികെ വാങ്ങാനെന്നു വിശ്വസിപ്പിച്ചാണു മോണ്‍സണ്‍ പരാതിക്കാരില്‍നിന്നു പണം തട്ടിയത്. ഗള്‍ഫില്‍നിന്ന് എത്തിയ തുക ഫെമ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഡല്‍ഹിയിലെ സ്വകാര്യ ബാങ്കില്‍ പണം വന്നതു സംബന്ധിച്ച സീല്‍ സഹിതമുള്ള രേഖകള്‍ മോണ്‍സണ്‍ കാണിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. 25 വര്‍ഷമായി ആന്റിക്, ഡയമണ്ട് ബിസിനസ് നടത്തുകയാണെന്നാണു മോണ്‍സണ്‍ കബളിപ്പിക്കപ്പെട്ടവരോട് പറഞ്ഞിരുന്നത്.യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുല്‍ത്തയില്‍ യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലു കൊണ്ടുണ്ടാക്കിയ മാല, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോസയുടെ അംശവടി, സെന്റ് ആന്റണിയുടെ നഖത്തിന്റെ കഷ്ണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്, ചാവറയച്ചന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, സ്വര്‍ണം കൊണ്ടു നിര്‍മിച്ച പേജിലെഴുതിയ ബൈബിള്‍, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, രാജാരവിവര്‍മയുടെ ചിത്രങ്ങള്‍, ടിപ്പുവിന്റെ സിംഹാസനം എന്നീ അപൂര്‍വ പുരാവസ്തുക്കള്‍ തന്റെ ശേഖരത്തിലുണ്ടെന്നാണ് മോണ്‍സണ്‍ അവകാശപ്പെട്ടിരുന്നത്.

ടിപ്പുവിന്റെ സിംഹാസനവും മോശയുടെ അംശവടിയും ചേര്‍ത്തലയിലെ ആശാരിയെക്കൊണ്ട് നിര്‍മിച്ചതാണെന്നാണ് ആദ്യ ഘട്ടത്തിൽ പുറത്തുവന്ന വിവരങ്ങള്‍. എന്നാൽ, സിംഹാസനം മൂന്നു വർഷം മുൻപ് എറണാകുളം കുണ്ടന്നൂരിൽ നിർമിച്ചതാണെന്നാണ് മോൺസന്റെ മുൻ ഡൈവർ അജിത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. അംശവടി നിർമിച്ചത് എളമക്കരയിലാണെന്നും ഇയാൾ പറയുന്നു. യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം കൊച്ചിയിൽ നിർമിച്ചതാണെന്നുമാണ് മോൺസോൺ തട്ടി വിട്ടത്
.
വിമാനയാത്രയില്‍ പരിചയപ്പെട്ട മൈസൂര്‍ രാജാവ് നരസിംഹ വൊഡയാറുമായുള്ള ബന്ധമാണു പുരാവസ്തു ശേഖരണ രംഗത്തേക്ക് എത്തിച്ചതെന്നാണ് മോണ്‍സണ്‍ പറഞ്ഞിരുന്നത്. മതിൽ നിറയെ ചിത്രങ്ങളുള്ള കലൂരിലെ വീട്ടിലേക്കു പുറത്തുനിന്ന് അധികം പേരെ പ്രവേശിപ്പിച്ചിരുന്നില്ല. നിരവധി സിസിടിവി ക്യാമറകളുള്ള വീട്ടില്‍ സുരക്ഷയ്ക്കായി നായ്ക്കളുണ്ട്. ഇതിനു പുറമെ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷയുമുണ്ടായിരുന്നു. എന്നാൽ അധികമാ തമൈസ്‌കാതെ മോൺസനു പൂട്ടു വീഴുകയിരുന്നു.